ആലപ്പുഴ: മന്ത്രി ജി. സുധാകരന്‍ ഹിന്ദു സന്ന്യാസിമാരെ അധിക്ഷേപിച്ചതില്‍ ഹിന്ദുഐക്യവേദി ജില്ലാക്കമ്മറ്റി പ്രതിഷേധിച്ചു. പുസ്തക പ്രകാശന ചടങ്ങിനിടെ ഹിന്ദു സമൂഹത്തെ അവഹേളിച്ച് മതന്യൂനപക്ഷങ്ങളുടെ കയ്യടി നേടാന്‍ സുധാകരന്‍ നടത്തിയ അവഹേളന പ്രസംഗം പ്രതിഷേധാര്‍ഹമാണ്.
ഹിന്ദുസമൂഹത്തിന്റെ കൂടി വോട്ട് നേടി അധികാരത്തില്‍ കയറിയ ഇടതുപക്ഷത്തിന്റെ നിലപാട് സുധാകരന്റെ തന്നെയാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം. ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറിമാരായ സി.എന്‍. ജിനു, വിനോദ് ഉമ്പര്‍നാട് എന്നിവര്‍ സംസാരിച്ചു.
















