തകഴി: സംഘപരിവാര്‍ സംഘടനകളുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ച് തകഴിയില്‍ സംഘര്‍ഷത്തിനു ശ്രമം. ഇന്നലെ രാവിലെ തകഴി ജങ്ഷന്‍ മുതല്‍ കന്നുമ്മ വരെയുള്ള പ്രദേശത്തെ കൊടിമരങ്ങളും കൊടികളും നശിപ്പിച്ചാണ് സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടിയത്. തെരഞ്ഞെടുപ്പ് സമയത്തും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ വന്‍ സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു. പൊതുവേ രാഷ്ടീയ സംഘര്‍ഷങ്ങള്‍ക്ക് അയവു വന്നിട്ടുള്ള പ്രദേശത്ത് കരുതിക്കൂട്ടി അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാനുള്ള സാമൂഹ്യ വിരുദ്ധരുടെ ശ്രമമാണ് ഇതിനു പിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മാത്രം കൊടിതോരണങ്ങള്‍ നശിപ്പിച്ചതിനു പിന്നിലുള്ള സാമൂഹ്യ വിരുദ്ധരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ അമ്പലപ്പുഴ പോലിസില്‍ പരാതി നല്‍കി.
















