ചേര്‍ത്തല: പുലിമുട്ടിലിടിച്ച് മല്‍സ്യബന്ധന വള്ളം തകര്‍ന്നു. മൂന്ന്് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കടക്കരപ്പള്ളി പഞ്ചായത്ത് 12 ാം വാര്‍ഡില്‍ കുന്നേല്‍ ഫെര്‍മിന്‍(ജയ്‌സണ്‍-46), കളത്തില്‍ ഭാസി(41), 13 ാം വാര്‍ഡില്‍ തയ്യില്‍ അലോഷ്യസ്(55) എന്നിവരാണ് പരിക്കേറ്റ് ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
കൊച്ചിയിലേക്ക് പോകുന്നതിനിടെ തിരയില്‍പെട്ട് തൈക്കല്‍ ബീച്ചിന് സമീപമുള്ള പുതിയ പുലിമുട്ടില്‍ തട്ടിയാണ് വള്ളം തകര്‍ന്നത്. 18 തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്.
വള്ളവും വലയും എന്‍ജിനും മറ്റ് ഉപകരണങ്ങളും പൂര്‍ണമായും ഉപയോഗശൂന്യമായി. പരിക്കേറ്റ തൊഴിലാളികളെ പട്ടണക്കാട് പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപെടുത്തിയത്.
15 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കടക്കരപ്പള്ളി പഞ്ചായത്ത് 12 ാം വാര്‍ഡ് ജോസഫ് ചിങ്കുതറയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.
















