Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നല്ലനാളെയ്‌ക്കായി കൈകോര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 03:50 pm IST
in Kozhikode

കോഴിക്കോട്: പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് നാടെ ങ്ങും ലോക പരിസ്ഥിതി ദിനാചരണം. ആഗോളതാപനത്തിന് മരമാണ് പ്രതിവിധിയെന്ന സന്ദേശമുയര്‍ത്തിപ്പിടിച്ച് വൃക്ഷത്തൈ നട്ടും ജലസ്രോതസ്സുകള്‍ ശുചീകരിച്ചുകൊണ്ടും നാടെങ്ങും ദിനാചരണത്തില്‍ പങ്കാളികളായി.

പ്രകൃതി സംരക്ഷണ സമിതിയുടെയും കേരളാ നദീസംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ 150 വൃക്ഷത്തൈകള്‍ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാവ് ബസ് സ്റ്റോപ്പിനടുത്തുള്ള സ്ഥലത്താണ് വൃക്ഷതൈകള്‍ നട്ടത്.

ഇവിടം ഒരു സ്മൃതിവനമാക്കി സംരക്ഷിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഡോ: ആര്‍സു ആഹ്വാനം ചെയ്തു. പദ്ധതിയുമായി സഹകരിക്കാനും തുടര്‍ സംരക്ഷണ പ്രവര്‍ത്തനം ഏറ്റെടുക്കാനും സന്നദ്ധരാണെന്ന് കാമിലി ഡയമണ്ട് ആന്റ് ഗോള്‍ഡ് അധികൃതര്‍ വാഗ്ദാനം നല്‍കി.

കേരള നദീസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. പി. രമേശ് ബാബു, സതീശ് കൊല്ലമ്പലത്ത്, സുബീഷ് ഇല്ലത്ത്, മൊയ്തീന്‍ കോയ, മനോഹരന്‍ വി. രാജേഷ്, കുമാര്‍ എം.സി, ഫാസില്‍ സി.ടി, പി. കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.

രാമനാട്ടുകര: രാമനാട്ടുകര നഗരസഭയുടെ ആഭിമുഖ്യത്തില്‍ വനം വകുപ്പിന്റെ സഹായത്താല്‍ രാമനാട്ടുകര ഗവ:ആശുപത്രി പരിസരത്ത് ഔഷധ സസ്യങ്ങള്‍ നട്ടു. രാമനാട്ടുകര നഗരസഭാ അദ്ധ്യക്ഷന്‍ വാഴയില്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ: കെ.എം മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍പേഴ്‌സണ്‍ എം. സജിന സ്ഥിരം സമിതി ചെയര്‍മാന്‍മാരായ രാമദാസ് എം, കെ.പി. അബ്ദുസമ്മദ് കൗണ്‍സിലര്‍മാരായ പുഷ്പ.കെ,കെ.എം.ബഷീര്‍,കൃഷ്ണന്‍ പെരുമ്പില്‍, ഷംസുദ്ദീന്‍, എം.പ്രകാശന്‍, ഫോറസ്റ്റ്ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.പ്രഭാകരന്‍, പ്രൊഫ: അസ്‌ലം. എന്നിവരും ആരോഗ്യപ്രവര്‍ത്തകരും പങ്കെടുത്തു.

രാമനാട്ടുകര നഗരസഭയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ലോകപരിസ്ഥിതി ദിനം ആചരിച്ചു. അങ്ങാടിയും പരിസരവും ഉള്ള മാലിന്യങ്ങള്‍ നീക്കി. രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

മുക്കം: ആനയാംകുന്ന് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പൂവാറന്‍തോട് ഉടുമ്പു മലയില്‍ വച്ച് പരിസ്ഥിതി പഠനക്യാമ്പും റാലിയും നടത്തി. പഞ്ചായത്തംഗം സണ്ണി പെരുകിലം തറപ്പേല്‍ ഉദ്ഘാടനം ചെയ്തു. എത്സമ്മ അധ്യക്ഷത വഹിച്ചു. ടി.പി. നൗഫല്‍, മുഹമ്മദ് റാഫി, സ്‌നേഹ മോഹന്‍, ബാസിത്ത്, നിദ ജബിന്‍ എന്നിവര്‍ സംസാരിച്ചു.

കൊടിയത്തൂര്‍: പിടിഎം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളിലും പരിസരങ്ങളിലും മരങ്ങള്‍ നട്ടുപിടിപ്പിച്ചു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കുര്യന്‍ പി.ജെ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം സാറ ടീച്ചര്‍ നിര്‍വ്വഹിച്ചു. ഇര്‍ഷാദ്ഖാന്‍ , ഫഹദ് ചെറുവാടി, എന്‍എസ്എസ് ലീഡര്‍മാരായ ദില്‍ഷാദ്, അനുസ്മിത തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു. റാലിയും തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തൈ വിതരണവും നടത്തി.

ബാലുശ്ശേരി: നവചിന്ത സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബാലുശ്ശേരിയില്‍ വൃക്ഷത്തൈകള്‍ നട്ടു. സംഗീതജ്ഞന്‍ ഹരിപ്പാട് കെ.പി.എന്‍. പിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. വി.കെ. സുകുമാരന്‍, കെ.കെ. ശിവദാസന്‍, പി.കെ. മുരളി, രാജന്‍ ബാലുശ്ശേരി, ടി. രവീന്ദ്രനാഥ്, പി.ആര്‍. രഘൂത്തമന്‍, സത്യന്‍ പുതുക്കുടി, രാജലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജെസിഐ ബാലുശ്ശേരി ടൗണ്‍ യൂണിറ്റ് സംഘടിപ്പിച്ചലോക പരിസ്ഥിതി ദിനാഘോഷം പനങ്ങാട് വില്ലേജ് ഓഫീസ് മുറ്റത്ത് വൃക്ഷതൈ നട്ട് ജെസിഐ ബാലുശ്ശേരി ടൗണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് നൗഫല്‍ കുഞ്ഞോത്ത് നിര്‍വ്വഹിച്ചു. അജിത്ത് പ്രസാദ്, ബിജു.എം.വി, ബിജു .ബി.കെ, സുധീഷ്പാലോളി, പ്രേംകുമാര്‍ ഫൈസല്‍ ഇടവന. പ്രബീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

മേമുണ്ട: എസ്പിസി മേമുണ്ട യൂണിറ്റ് സംഘടിപ്പിച്ച പരിസ്ഥിതി വാരാചരണത്തില്‍ വടകര സിഐ വിശ്വംഭരന്‍ വൃക്ഷത്തൈ നട്ടു. പരിസ്ഥിതി ദിന സന്ദേശം നല്‍കി.ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ ടി.വി. രമേശന്‍ അദ്ധ്യക്ഷത വഹിച്ചു.വില്ല്യാപ്പള്ളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി. രാജന്‍ മാസ്റ്റര്‍, കെ. ഗോപാലന്‍, കെ.സന്തോഷ്, രജുലാല്‍ ടി.പി, സൗമ്യ പി.എം, സിപിഒ മാരായ റക്കീബ്, ബിന്ദു എന്നിവര്‍ സംസാരിച്ചു. എസ്പിസി കേഡറ്റ് അനുനന്ദ നന്ദി പറഞ്ഞു.

താമരശ്ശേരി: ആവാസ് ഒരു വീട് ഒരു മരം പദ്ധതി ആരംഭിച്ചു.തിരുവമ്പാടി ചേപ്പിലംകോട് കോളനിയില്‍ വൃക്ഷതൈ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിന്‍ പദ്ധതി ഉദ്ഘാടനംചെയ്തു. ആവാസ് ചെയര്‍മാന്‍ സുന്ദരന്‍ എ. പ്രണവം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിഷാപട്ടയില്‍, വനിതാ വേദി കണ്‍വീനര്‍ എ.എം. ബിന്ദുകുമാരി, സതീഷ് കുമാര്‍ അമ്പലക്കണ്ടി,സന്തോഷ് മേക്കട, ഷാജിവാപ്പാട്ട്, മിനിരാജു, അജിത പി.ആര്‍, ആദര്‍ശ് അശോക്, എം.ടി.ഗോപാലന്‍കുട്ടി, എന്നിവര്‍ സംസാരിച്ചു കോളനി വാസികള്‍ക്ക് വൃക്ഷതൈകള്‍ വിതരണംചെയ്തു.

വടകര: ഒഴുകിപ്പോക്കുന്ന കുടിനീരിനെ സംരക്ഷിക്കാന്‍ 5000 മഴക്കുഴികള്‍ തീര്‍ക്കാന്‍ എസ്ജിഎംഎസ്ബി സ്‌കൂള്‍ ജീവനം പരിസ്ഥിതി ക്ലബ്ബ്. എല്ലാ കുട്ടികളുടെയും വീടുകളില്‍ മഴക്കുഴികള്‍ തീര്‍ത്ത് ഒഴുകിപ്പോകുന്ന ജലത്തെ സംരക്ഷി ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ പ്രദേശത്തും മഴക്കുഴി നിര്‍മ്മാണം ഉത്സവമായി സംഘടി പ്പിക്കാനും പരിസ്ഥിതി ക്ലബ്ബ് തീരുമാനിച്ചു. മഴക്കുഴി മഹോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം സാമുഹിക പ്രവര്‍ത്തകനും വടകര ഗവ: ഹോസ്പിറ്റല്‍ ഡോക്ടറുമായ അരവിന്ദന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ പ്രേമകുമാരി, പ്രധാനാ ധ്യാപിക ശ്രീജ, പ്രഫുല്‍ കൃഷ്ണന്‍ സി ആര്‍ ,കെ ബിനു, സുഗീത്, ഹരികേത്, അവിനാശ് എന്നിവര്‍ സംസാരിച്ചു.

മേപ്പയ്യൂര്‍: ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കീഴരിയൂരില്‍ നടത്തിയ പരിസ്ഥിതി ദിനാചരണം മേലടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഗിരിജ മനത്താനത്ത് നിര്‍വ്വഹിച്ചു. സി.പി. രാഘവന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. എഫ്ആര്‍ഒഐ ദേശീയ ജനനാളികേര കര്‍ഷക സമിതി ജില്ലാ കമ്മറ്റിയുടെ പരിസ്ഥിതി ദിനാചരണം സംസ്ഥാന സെക്രട്ടറി കെ.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കൊല്ലങ്കണ്ടി വിജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുജീബ് കോമത്ത്. രാജന്‍കാവുപാറ, വി.പി. മുരളി, എന്‍.കെ.ബാലകൃഷ്ണന്‍, റിനി മാത്യു. കെ.ടി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

കുന്ദമംഗലം: കാരന്തൂര്‍ മഹാവിശ്വചൈതന്യ ആശ്രമത്തിന്റെ ഭാരതീയ സംസ്‌കൃതിപാഠശാലയില്‍ പരിസ്ഥിതി ദിനാചരണം പാരമ്പര്യവൈദ്യന്‍ ഹംസ മടിക്കൈ ഉദ്ഘാടനം ചെയ്തു.

നവദമ്പതികളായ പ്രദീഷും ഷിബിനയും ഔഷധ വൃക്ഷത്തൈ വിതരണം ചെയ്ത് ഉദ്ഘാടനം നടത്തിയ പരിപാടിയില്‍ കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത്, വൈസ് പ്രസിഡന്റ് വിനോദ് പടനിലം, കെ.പി. വസന്തരാജ്, ബാപ്പുസിന്ദൂര്‍, വേലായുധന്‍, സുനില്‍ വിശ്വചൈതന്യ, വിമല്‍തുടങ്ങിയവര്‍ സംസാരിച്ചു. എഴുത്തുകാരന്‍ സുബൈദയുടെ ‘സൂര്‍’ എന്ന പുസ്തകം ഹംസ മടിക്കൈ സുനില്‍ വിശ്വചൈതന്യക്കു നല്‍കി പ്രകാശനം ചെയ്തു. ക്ലാസ്സില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഔഷധ ചെടികള്‍ വിതരണം ചെയ്തു. രോഗികളെ പരിശോധിച്ചു നിര്‍ദേശങ്ങളും നല്‍കി.

കുറ്റിയാടി: റോഡ് വികസനത്തിന്റെ പേരില്‍ മുറിച്ചു മാറ്റിയ കുറ്റിയാടി നാദാപുരംസംസ്ഥാനപാതയിലെ കണ്ടല്‍ മരങ്ങളുടെ വീണ്ടെടുപ്പിനായി നരിക്കൂട്ടംചാല്‍ വേദിക വായനശാല പ്രവര്‍ത്തകര്‍ രംഗത്ത്.സംസ്ഥാന പാതയില്‍തണല്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കുറ്റിയാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം.ബാലകൃഷ്ണന്‍ പുഷ്പതൈനട്ടുകൊണ്ട് നിര്‍വ്വഹിച്ചു. ജെ.ഡി. ബാബു അദ്ധ്യക്ഷത വഹിച്ചു. ടി.കെ. ദാമോദരന്‍ മാസ്റ്റര്‍, കെ.കെ. രവീന്ദ്രന്‍, എസ്.ജെ.സജീവ്കുമാര്‍, പി.പി. ദിനേശന്‍, ടി.സുരേഷ് ബാബു, സൂരജ്. ആര്‍. രവീന്ദ്രന്‍, സിദ്ധാര്‍ത്ഥ് നരിക്കൂട്ടം ചാല്‍,ലിജിന്‍ ടി. തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുക്കം: കുളിമുറിയില്‍ നിന്ന് കുളിക്കടവിലേക്ക് എന്ന ലക്ഷ്യവുമായി എന്റെ സ്വന്തം ഇരുവഴിഞ്ഞി വാട്‌സാപ്പ് കൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍ ചോണാട് കടവില്‍ കൂട്ടക്കുളി നടത്തി. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ 150 ഓളംപേര്‍ പങ്കെടുത്ത പരിപാടിയില്‍ ഇരുവഴിഞ്ഞി പൂഴ സംരക്ഷണ പ്രതിജ്ഞ ഗ്ലോബല്‍ സൊസൈറ്റി പ്രസിഡണ്ട് ഗുലാം ഹുസ്സന്‍ ചൊല്ലി കൊടുത്തു. കൂട്ടക്കുളിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ സുഹ്‌റ കരുവോട്ട് നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ പി.കെ.സി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

പുതിയ വാര്‍ത്തകള്‍

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.