മലപ്പുറം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാലങ്ങള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ എന്‍ടിയു ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.
കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തെ നിഷേധിക്കുന്ന തരത്തില്‍ ചില മാനേജ്‌മെന്റുകളും തല്‍പരകക്ഷികളും നടത്തുന്ന ശ്രമങ്ങളാണ് ഈ നീക്കത്തിന് പിന്നിലെന്ന് യോഗം കുറ്റപ്പെടുത്തി.
വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കാനും യോഗം തീരുമാനിച്ചു. കൂടാതെ ഫിക്‌സേഷന്‍ മൂലം പുറത്തായ അദ്ധ്യാപകരുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തണമെന്നും എന്‍ടിയു ആവശ്യപ്പെട്ടു.
യോഗം സംസ്ഥാന വൈസ്പ്രസിഡന്റ് ജീജാഭായ് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എന്‍.സത്യഭാമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.സി.സുനില്‍ബാബു, ജില്ലാ വൈസ്പ്രസിഡന്റ് എം.ജയപ്രകാശ്, എ.വി.ഹരീഷ്, പി.ടി.പ്രദീപ്, പി.കെ.ബാലസുബ്രഹ്മണ്യന്‍, വി.ലിജീഷ്, പി.രമാദേവി, കെ.പി.അനില്‍കുമാര്‍, കെ.സോമരാജ്, പി.സുരേഷ് എന്നിവര്‍ സംസാരിച്ചു.
















