ന്യൂദല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്ടര്‍ ഇടപാടില്‍ കോഴ കൈപ്പറ്റിയത് ആരെന്നറിയാന്‍ അന്വേഷണ ഏജന്‍സി മൗറീഷ്യസിനെ സമീപിച്ചു. ഇടപാടില്‍, ഇറ്റാലിയന്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോഴപ്പണമായ 75 കോടി രൂപ കോഴ കൊടുത്തതായാണ് കണ്ടെത്തിയിട്ടുള്ളത്. കമ്പനിയുടെ ആസ്ഥാനം മൗറീഷ്യസാണ്. പുതിയ ജുഡീഷ്യല്‍ അപേക്ഷയാണ് മൗറീഷ്യസിന് നല്‍കിയിട്ടുള്ളത്.
കമ്പനിയുടെ മൂന്ന്‌പേര്‍ക്ക് ഇതുസംബന്ധിച്ച് രഹസ്യങ്ങളറിയാം. ഇടപാടില്‍ ഇടനിലക്കാരനായിരുന്ന കോര്‍ലോ ജെറോസ, ഗിഡോ ഹാസ്‌ചെക്ക്, ഗൗതം ഖെയ്താന്‍ എന്നിവര്‍ക്ക് കോഴപ്പണം കൈപ്പറ്റിയത് ആരാണെന്ന് അറിയാം. ഇന്റര്‍സ്റ്റെല്ലര്‍ ടെക്‌നോളജീസ്, എംഎല്‍ അഡ്മിനിസ്‌ട്രേറ്റേഴ്‌സ്, ഇന്‍ഫോടെക് ഡിസൈന്‍ സിസ്റ്റം എന്നീ മൂന്ന് കമ്പനികളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഭാരതത്തില്‍ പണം എത്തിച്ചുവെന്ന് വിശ്വസിക്കുന്ന എംഎല്‍ അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരന്‍ ഷക്കീല്‍ ഫക്കീല്‍ അഹമ്മദിന്റെ വിവരങ്ങളും അന്വേഷണ ഏജന്‍സികള്‍ തേടിയിട്ടുണ്ട്.
സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, 3546 കോടിയുടെ ഇടപാടിലെ അഴിമതിപ്പണം എത്തിയ ബാങ്ക് വിവരങ്ങള്‍, ബിസിനസ്സ് ട്രാന്‍സാക്ഷന്‍സ്, കമ്പനി ഡയറക്ടര്‍മാരുടെ ഭാരതത്തിലേക്കുള്ള യാത്രയുടെ വിശദാംശങ്ങള്‍ എന്നീ വിവിരങ്ങള്‍ തേടിയിട്ടുണ്ട്. മറ്റൊരു ഇടനിലക്കാരനായ ക്രിസ്ത്യന്‍ മൈക്കിളിന്റെ വിവരങ്ങളും കണ്ടെത്താന്‍ ശ്രമിയ്‌ക്കുന്നുണ്ട്. മൊത്തം 18.94 യൂറോയുടെ (123) കോടിയുടെ കോഴപ്പണവിവരങ്ങളാണ് പുറത്തുവന്നത്.
ഏജന്‍സികള്‍ പ്രധാനമായും തേടുന്നത് മൗറീഷ്യസ് വഴിയെത്തിയ 75 കോടി രൂപ ആരുടെയെല്ലാം കൈകളില്‍ എത്തിയെന്നാണ്. കോഴപ്പണം പാര്‍ട്ടിസിപ്പേറ്ററി നോട്ടായിട്ടാണ് വിതരണം നടത്തിയത്. ഇത് മുന്‍കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ഇടപെടലിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഒരു വെബ് കമ്പനി വഴിയാണ് കോഴപ്പണം ഭാരതത്തിലെത്തിയിരിക്കുന്നതെന്ന് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു. ഇത് പിന്നീട് രാഷ്‌ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിതരണം ചെയ്യുകയായിരുന്നു.
















