ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബിഎസ്എഫിന്റെ വാഹന വ്യൂത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു ബിഎസ്എഫ് സൈനീകര്‍ കൊല്ലപ്പെട്ടു.ഏഴു ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വെള്ളിയാഴ്ച തെക്കന്‍ കശ്മീരിലെ ബിജ്ബഹറയിലായിരുന്നു സംഭവം. വാഹന വ്യൂഹത്തിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സ്ഥലത്ത് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ആക്രമണം നടന്ന സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടു.
















