മഥുര: മഥുര സംഘര്‍ഷത്തില്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സഹായധനം നിരസിച്ച് മരിച്ച പോലീസ് സൂപ്രണ്ട് മുകുള്‍ ദ്വിവേദിയുടെ അമ്മ.
സഹായധനത്തിന് പകരം തന്റെ മകനെ തിരികെ നല്കിയാല് മതിയെന്ന് ഈ അമ്മ പറയുന്നു. 20 ലക്ഷം രൂപയാണ് യുപി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
മഥുരയിലുണ്ടായ സംഘര്‍ഷത്തില്‍ 21 പേരാണ് മരിച്ചത്. ഏകദേശം 250 ലധികം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. 1995 ബാച്ച് ഓഫീസറായിരുന്നു ദ്വിവേദി.
















