Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കരള്‍ പകുത്ത് കുരുന്നുജീവന് തുണയായവള്‍ വാടകവീട്ടിലെ ഇല്ലായ്‌മകള്‍ക്ക് നടുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 10:33 am IST
in Thiruvananthapuram

ശ്രീരജ്ഞിനി

വിളപ്പില്‍ശാല: അലിയ മോള്‍ക്ക് കരള്‍ പകുത്തുനല്‍കി നാടിനു മാതൃകയായവള്‍ ഇന്ന് ജീവിതം വഴിമുട്ടി വാടകവീട്ടില്‍ തനിച്ചാണ്. കുരുന്നുജീവന്റെ തുടിപ്പുകള്‍ നിലനിര്‍ത്താന്‍ സ്വന്തം കരള്‍ ദാനം നല്‍കിയ ശ്രീരഞ്ജിനി(38) യാണ് ജീവിത വഴിയില്‍ ഒറ്റപ്പെട്ടുപോയത്.

ഉറ്റവരും ഉടയവരും കയ്യൊഴിഞ്ഞതോടെ ഒരു നേരത്തെ ആഹാരത്തിനോ മരുന്നിനോ ഗതിയില്ലാതെ ആരോടും പരിഭവമില്ലാതെ ഇല്ലായ്‌മകള്‍ക്ക് നടുവില്‍ ഒതുങ്ങിക്കൂടുകയാണ് ശ്രീരഞ്ജിനി. ചെയ്ത പുണ്യപ്രവൃത്തിയുടെ നന്മ തിരിച്ചറിഞ്ഞ് നാട്ടുകാരില്‍ ചിലര്‍ വല്ലപ്പോഴും വച്ചുനീട്ടുന്ന സഹായം മാത്രമാണ് ഇന്ന് ശ്രീരഞ്ജിനിയുടെ വിശപ്പകറ്റുന്നത്.

പൂജപ്പുര തമലം സ്വദേശിനിയായ ശ്രീരഞ്ജിനി ആശാവര്‍ക്കറായിരുന്നു. ജോലിയുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി മാസം തമലത്തെ അങ്കണവാടിയില്‍ കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് കൊടുക്കാന്‍ പോയപ്പോഴാണ് അലിയ ഫാത്തിമ എന്ന പത്തുമാസം പ്രായമുള്ള ബാലികയെ ശ്രീരഞ്ജിനി കാണുന്നത്.

കണ്ണുകള്‍ മഞ്ഞളിച്ച്, ശോഷിച്ച ദേഹവുമായി അമ്മയുടെ ഒക്കത്തിരുന്ന് വിതുമ്പുന്ന അലിയ ഫാത്തിമയെ ശ്രീരഞ്ജിനി ശ്രദ്ധിച്ചു. ആരിലും നൊമ്പരമുണര്‍ത്തുന്ന ആ കുരുന്നിന് കരള്‍ രോഗമാണെന്ന് അറിഞ്ഞപ്പോള്‍ ശ്രീരഞ്ജിനിയുടെ മാതൃഹൃദയം തേങ്ങി. തന്റെ കരളില്‍ ഒരല്‍പ്പം പകുത്തുനല്‍കി അലിയയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ അവള്‍ തീരുമാനിച്ചു. വിവരമറിഞ്ഞ് ശ്രീരഞ്ജിനിയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ആ എതിര്‍പ്പുകള്‍ അവഗണിച്ച് കഴിഞ്ഞ ഏപ്രില്‍ ആറിന് അലിയയ്‌ക്ക് സ്വന്തം കരള്‍ പകുത്തുനല്‍കി. ശ്രീരഞ്ജിനിയുടെ നല്ല മനസിനെ പൊതുസമൂഹം വാനോളം പുകഴ്‌ത്തി. മാധ്യമങ്ങളില്‍ ശ്രീരജ്ഞിനിയുടെ സഹജീവി സ്‌നേഹത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നു. പക്ഷേ അലിയയ്‌ക്ക് കരള്‍ നല്‍കിയതിനു ശേഷം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ശ്രീരഞ്ജിനിക്ക് മുന്നോട്ടുള്ള ജീവിതം നരകതുല്യമായി.

മൂന്നു വര്‍ഷം മുന്‍പ് മക്കളായ വൈഷ്ണവിനെയും വൈശാഖിനെയും ഒപ്പംകൂട്ടി ഭര്‍ത്താവ് ശ്രീരഞ്ജിനിയെ ഉപേക്ഷിച്ചുപോയി. മാനസികരോഗിയായ അമ്മയും രോഗിയായ അച്ഛനും വികലാംഗരായ രണ്ട് സഹോദരന്മാരും കഴിയുന്ന ചോര്‍ന്നൊലിക്കുന്ന വീട്ടിലെ പ്രാരാബ്ദങ്ങള്‍ക്കിടയിലേക്ക് ശ്രീരഞ്ജിനി പോകാറില്ല. കുടുംബ ഓഹരിയായി കിട്ടിയ നാലു സെന്റ് സ്ഥലത്ത് ഓലമേഞ്ഞ ചെറിയൊരു വീട്ടിലായിരുന്നു ശ്രീരഞ്ജിനിയുടെ താമസം. ഒന്നരവര്‍ഷം മുന്‍പുണ്ടായ കനത്ത മഴയില്‍ ആകെയുണ്ടായിരുന്ന ഓലപ്പുര തകര്‍ന്നുവീണു. പിന്നിട് ബന്ധുവീടുകളിലായിരുന്നു ശ്രീരഞ്ജിനിയുടെ താമസം. കരള്‍ ദാനം ചെയ്തതോടെ ശ്രീരഞ്ജിനിയെ ബന്ധുക്കള്‍ വീട്ടില്‍നിന്ന് പടിയിറക്കി. ഉറ്റവര്‍ ഉപേക്ഷിച്ചതോടെ പേയാട് മിണ്ണംകോട് സിഎസ്‌ഐ പള്ളിക്ക് സമീപം ഒരു വീട് വാടകയ്‌ക്കെടുത്താണ് ശ്രീരഞ്ജിനി ഇപ്പോള്‍ താമസിക്കുന്നത്.

പ്രതിമാസം ആയിരം രൂപ വേതനത്തിലാണ് ശ്രീരഞ്ജിനി തൃക്കണ്ണാപുരം പ്രൈമറി ഹെല്‍ത്ത് സെന്ററിനു കീഴില്‍ ആശാവര്‍ക്കറായി ജോലി ചെയ്യുന്നത്. വേതനം കൃത്യമായി കിട്ടാറില്ല. കഴിഞ്ഞ ഡിസംബറിനു ശേഷം ഇതേവരെ ശമ്പളം കിട്ടിയിട്ടില്ല. മൂന്നുമാസം ദേഹം അനങ്ങാതെ വിശ്രമിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മറ്റ് വരുമാനം ഒന്നുമില്ലാത്തതിനാല്‍ ഭക്ഷണം, വീട്ടുവാടക, മരുന്ന്, ചികിത്സ ഇവയ്‌ക്കൊന്നും നിവൃത്തിയില്ലാതെ ശ്രീരഞ്ജിനി ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ്.

സ്ഥിരവരുമാനമുള്ള ഒരു ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായെങ്കില്‍ ശ്രീരഞ്ജിനിക്ക് പട്ടിണികൂടാതെ കഴിയാനാകും. നഗരസഭയില്‍ ശുചീകരണ ജോലിക്കായുള്ള ലിസ്റ്റില്‍ ശ്രീരഞ്ജിനിയുടെ പേരുണ്ട്. പട്ടികജാതിക്കാരിയായ ശ്രീരജ്ഞിനിയുടെ പേരു ജനറല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇതേവരെ നിയമനം ലഭിച്ചിട്ടില്ല. ബന്ധുക്കളുടെ ഒറ്റപ്പെടുത്തലിലോ പട്ടിണിയിലോ ശ്രീരഞ്ജിനി തളരുന്നില്ല. തന്റെ കരളിലൂടെ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷമാണ് ആ മുഖത്തുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

India

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

Football

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

പുതിയ വാര്‍ത്തകള്‍

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു.
സംസ്ഥാന ജോ. സെക്രട്ടറി ആര്‍. അശ്വതി, ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ്, സംസ്ഥാന സെക്രട്ടറി യദു
കൃഷ്ണന്‍, ദേശീയ മീഡിയ കോ-കണ്‍വീനര്‍ അഭിനവ് മിശ്ര സമീപം

ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെയുള്ള സമരത്തെ പിന്തുണയ്‌ക്കും: എബിവിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.