മുഹമ്മ: ശക്തമായ കാറ്റില്‍ തെങ്ങുവീണ് മത്സ്യബന്ധന വള്ളം പൂര്‍ണ്ണമായും തകര്‍ന്നു. മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാര്‍ഡില്‍ പൊന്നാട് കണ്ണന്‍നിവാസില്‍ ഭാസുരന്റെ വള്ളമാണ് തകര്‍ന്നത്. വേമ്പനാട് കായല്‍ തീരത്ത് സൂക്ഷിച്ചിരുന്ന വള്ളത്തില്‍ ഇന്നലെ രാത്രിയാണ് തെങ്ങുവീണത്. ഏകദേശം 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
















