ന്യൂദൽഹി: നരേന്ദ്ര മോദി അടുത്ത 15 വർഷവും പ്രധാന മന്ത്രിയായി തുടരുമെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ. സോണിയ ഗാന്ധി മോദിയെ വിമർശിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസുകാർ വേവലാതിപ്പെടേണ്ട കാര്യമില്ല, അടുത്ത പതിനഞ്ച് വർഷവും നരേന്ദ്ര മോദി തന്നെ പ്രധാന മന്ത്രിയായി തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ സോണിയ ഗാന്ധി നരേന്ദ്ര മോദി ചക്രവർത്തിയെപ്പോലെയാണെന്ന് പരിഹസിച്ചിരുന്നു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഇത്തരത്തിൽ പരാമർശിക്കുന്നത് നല്ലതല്ല. ജനങ്ങളുടെ പ്രതിനിധിയായിട്ടാണ് അദ്ദേഹം നിലകൊള്ളുന്നത്, പാസ്വാൻ പറഞ്ഞു. മോദി സർക്കാർ രണ്ട് വർഷം തികഞ്ഞതിന്റെ ആഘോഷ ചടങ്ങിനെ വിമർശിച്ചുകൊണ്ടാണ് സോണിയ ഗാന്ധി മോദിയെ പരിഹസിച്ചത്.
















