മാള: അദ്ധ്യാപനത്തിന്റ പുതിയ ഉയരങ്ങള്‍ കീഴടക്കിക്കൊണ്ട് മാള ഹോളിഗ്രേസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ടിലെ റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് വിഭാഗം മേധാവി ഫ്രാന്‍സിസ് ജോസഫ് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു. തുടര്‍ച്ചയായി 142 മണിക്കൂര്‍ ക്ലാസെടുത്താണ് ഈ നേട്ടം കൈവരിച്ചത്.
അര്‍ബുദ രോഗത്തിന് ആയുര്‍വേദ ഔഷധങ്ങളുടെ പ്രസക്തിയും ഗവേഷണങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്ലാസെടുത്തത്. ഇന്ത്യക്കാരനും ഗ്രാഫിക്ക് ഇറ സര്‍വ്വകലാശാലയിലെ അദ്ധ്യാപകനുമായ അരവിന്ദ് മിശ്രയുടെ പേരില്‍ നിലവിലുള്ള 139 മണിക്കൂര്‍ 42 മിനിട്ട് 56 സെക്കണ്ടിന്റെ റിക്കാര്‍ഡാണ് ഫ്രാന്‍സിസ് ജോസഫ് മറികടന്നത്. രണ്ട് മണിക്കൂര്‍ 17 മിനിട്ട് 4 സെക്കണ്ട് അധികം ക്ലാസെടുത്താണ് പുതിയ റിക്കാര്‍ഡ് സൃഷ്ടിച്ചത്.
















