ന്യൂയോര്‍ക്ക്: ലതാ മങ്കഷേ്കറെയും സച്ചിന് തെണ്ടുല്കറെയും അവഹേളിച്ച് കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളില്‍ വിഡിയോ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ന്യൂയോര്‍ക്ക് ടൈംസും ലത മങ്കേഷ്കറെ അപമാനിച്ച് രംഗത്ത്.
ഏതോ ഒരു പാട്ടുകാരിയെന്ന് പറയപ്പെടുന്ന എന്നാണ് ലതയെ ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്. തന്മയ് ഭട്ടിന്‍െറ ”സച്ചിന് വേഴ്സസ് ലതാ സിവില്‍ വാര്‘”എന്ന വീഡിയോയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലേഖനത്തിലാണ് ഈ തരത്തില്‍ പരാമര്‍ശം ഉണ്ടായത്.
അതേ സമയം ലതാമങ്കേഷ്ക്കറിനെ അവഹേളിച്ചതിനെതിരെ ട്വിറ്ററിലൂടെയും മറ്റു സോഷ്യല്‍ മീഡിയയിലൂടെയും സാംസ്കാരിക നായകന്മാര് രാഷ്ട്രീയക്കാര്‍, ബോളിവുഡ് നടന്മാര് എന്നിവര്‍ ന്യൂയോര്‍ക്ക് ടൈംസിനെതിരെ ശക്തമായ രീതിയില്‍ രംഗത്ത് വന്നിട്ടുണ്ട് .
നേരത്തെ സച്ചിന് വേഴ്സസ് ലതാ സിവില്‍ വാര്‘ എന്ന വീഡിയോക്കെതിരെ നടപടി ആവശ്യപ്പെട്ട് ശിവസേനാ നേതാവ് നീലം ഗോറെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിനും മുംബൈ പൊലീസ് കമീഷണര്‍ക്കും കത്തുനല്‍കിയിരുന്നു. :
















