പെരുമ്പളം: നിര്‍മ്മാണത്തിലെ അപാകത മൂലം 1.75 കോടി രൂപ മുടക്കി നിര്മ്മിച്ച ജങ്കാര്‍ ജെട്ടിയില്‍ അടുപ്പിക്കാനകാതെ മാസങ്ങളായി കായലില്‍ നങ്കൂരം ഇട്ടിരിക്കുന്നു. രൂക്ഷമായ യാത്രാക്ലേശം അനുഭവിക്കുന്ന പെരുമ്പളം ദ്വീപിലേക്ക് പാണാവള്ളിയില്‍ നിന്നും സര്‍വീസ് നടത്തുന്നതിനാണ് ജങ്കാര്‍ അനുവദിച്ചത്. 2014ലെ പശ്ചാത്തല വികസന ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപ അനുവദിച്ചാണ് ജങ്കാര്‍ നിര്‍മ്മിച്ചത്. നിര്‍മ്മാണ ചുമതല ഏറ്റെടുത്തവര്‍ ആറു മാസം മുന്‍പ് ജങ്കാര്‍ പെരുമ്പളം പഞ്ചായത്തിനെ ഏല്പിച്ചു.
പക്ഷെ ജങ്കാറിലേക്ക് വാഹനങ്ങള്‍ കയറ്റാനും ഇറക്കാനും പറ്റില്ലെന്ന് നിര്‍മ്മാതാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തിയെങ്കിലും ഒരു നടപടിയും നാളിതുവരെ ഉണ്ടായില്ല. ജനങ്ങളില്‍ നിന്നുള്ള അന്വേഷണം ഏറിയപ്പോള്‍ ജെട്ടി യുടെ അപാകതയെന്നാണ് പുതിയ കണ്ടെത്തല്‍. എന്നാല്‍ നിലവിലെ സര്‍വീസ് നടത്തുന്ന ജങ്കാര്‍ സുഗമമായി അടുക്കുകയും വാഹനങ്ങള്‍ കയറ്റുന്നുമുണ്ട്.
ഇപ്പോള്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി നിലവിലെ ജങ്കാര്‍ ജെട്ടി അറ്റകുറ്റ പണി നടത്താന്‍ ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടതായി അറിയുന്നു.
അതോടെ നിലവിലെ സര്‍വീസ് നടത്തുന്ന ജങ്കാറിനോ മറ്റേതെങ്കിലും ജങ്കരിനൊ ഇവിടെ അടുക്കാന്‍ കഴിയാതാകും. ദേശീയ ജലഗതാഗത പാത 3ല്‍ ഉള്ള പണവള്ളി ജെട്ടി ഭാവിയില്‍ കൊച്ചിന്‍ റിഫൈനറിയിലെ ഉല്‍പ്പന്നങ്ങള്‍ പോലും കയറ്റിയിരക്കാന്‍ വളരെ സാധ്യതകളുള്ളതാണ്.
















