Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ സര്‍വ്വകലാശാല ഡിഗ്രി ഏകജാലക പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 10:21 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല ഓണ്‍ലൈന്‍ സംവിധാനം വഴി ഡിഗ്രി പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ഏകജാലക പ്രവേശനത്തിലൂടെ ഒരു വിദ്യാര്‍ത്ഥിക്ക് ഇഷ്ടമുള്ള കോളേജുകളും കോഴ്‌സുകളും തിരഞ്ഞെടുക്കാവുന്നതാണ്. ഇരുപതോളം ഓപ്ഷനുകള്‍ ഇതുവഴി ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കും. ഇതിനുള്ള അപേക്ഷാഫീസ് 250/-രൂപയായിരിക്കും. (എസ്‌സി/എസ്ടിവിദ്യാര്‍ത്ഥികള്‍ക്ക് 150/- രൂപ). അപേക്ഷാഫീസ്, അഡ്മിഷന്‍ഫീസ് തുടങ്ങിയവയ്‌ക്കുള്ള ചെല്ലാന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എസ്ബിഐയുടെ ഏതെങ്കിലും ഒരു ശാഖയില്‍ അടക്കാവുന്നതാണ്. പ്രവേശനത്തിനുള്ള നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി സര്‍വ്വകലാശാലതലത്തില്‍ അഡ്മിഷന്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. സര്‍വ്വകലാശാലയുടെ താവക്കര കാമ്പസ്സിലാണിത് പ്രവര്‍ത്തിക്കുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു ട്രയല്‍ അലോട്ട്‌മെന്റ് ജൂണ്‍ 10ന് നടക്കും. 15 ന് രജിസ്‌ട്രേഷന്‍ അവസാനിക്കും.ജൂണ്‍ 20 ന് ആദ്യ അലോട്ട്‌മെന്റ് നടക്കും. പ്രവേശനം ലഭിച്ചവര്‍ക്ക് ഇ-ചലാന്‍ വഴി അഡ്മിഷന്‍ ഫീസ് 20ാം തീയ്യതി മുതല്‍ 24ാം തീയ്യതിവരെ അടയ്‌ക്കാം,

രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 25 നും ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകള്‍ ജൂലായ് 4 ന് ആരംഭിക്കുമെന്നും സര്‍വ്വകാലാശാല പത്രകുറിപ്പില്‍ അറിയിച്ചു. സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെയും സ്‌പോട്ട് അഡ്മിഷന്റെയും തീയതികള്‍ പിന്നീട് അറിയിക്കും. പ്രവേശന നടപടികള്‍ ജുലൈ 30-ന് അവസാനിക്കും.

പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. മാനേജ്‌മെന്റ് ക്വാട്ടയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജുലൈ 30 വരെ സമയം ലഭിക്കും.

കോളേജുകളിലെ ഓരോ പ്രോഗ്രാമിലേക്കും സ്‌പോര്‍ട്‌സ് ക്വോട്ടയിലുള്ളവര്‍ക്കും വികലാംഗര്‍ക്കും നിയമപ്രകാരം ഉള്ള സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. 40 ശതമാനത്തില്‍ കുറയാതെ അംഗവൈകല്യമുണ്ടെന്നു ജില്ലാ മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്ഹാജരാക്കിയവരെ മാത്രമേ വികലാംഗ സംവരണത്തിനു പരിഗണിക്കുകയുള്ളൂ.

കണ്ണൂര്‍ സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളുടെ വിവരങ്ങള്‍, ഓരോ കോളേജിലും ലഭ്യമായ ബിരുദ പ്രോഗ്രാമുകള്‍ അവയില്‍ ലഭ്യമായ സീറ്റുകളുടെ വിവരം എന്നിവ വേേു://രമു.സമിിൗൃൗിശ്‌ലൃശെ്യേ.മര.ശി എന്ന വെബ്‌സൈറ്റിലെ ‘ജൃീുെലരൗേ’െ ലിങ്കില്‍ ലഭ്യമാണ്.

അപേക്ഷ നല്‍കിയിട്ടുള്ള ഓപ്ഷനുകളും അവയുടെ ഇന്‍ഡക്‌സ് മാര്‍ക്കും പരിഗണിച്ച് യഥാര്‍ത്ഥ അലോട്ട്‌മെന്റിനു മുമ്പായി ട്രയല്‍ അലോട്ട്‌മെന്റ് നടത്തുന്നതാണ്. ഇത് അപേക്ഷകര്‍ക്ക് അലോട്ട്‌മെന്റിനെക്കുറിച്ചുള്ള ഒരു ധാരണ ലഭിക്കുന്നതിന് സഹായിക്കും. ട്രയല്‍ അലോട്ട്‌മെന്റില്‍ ലഭിച്ച കോളേജോ കോഴ്‌സോ യഥാര്‍ത്ഥ അലോട്ട്‌മെന്റില്‍ ലഭിക്കണമെന്നില്ല. ട്രയല്‍ അലോട്ട്‌മെന്റിനു ശേഷം അപേക്ഷകന് ഓപ്ഷനുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പുനഃക്രമീകരിക്കാവുന്നതാണ്.

ട്രയല്‍ അലോട്ട്‌മെന്റിനു ശേഷം ഒന്നാം അലോട്ട്‌മെന്റ് ഓണ്‍ലൈനായി നടത്തുന്നതും അത് വേേു://രമു.സമിിൗൃൗിശ്‌ലൃശെ്യേ.മര.ശി എന്ന പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോ—ധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച കുട്ടികള്‍ അഡ്മിഷന്‍ ഫീസ് അടയ്‌ക്കു—ന്നതിനുള്ള ചെലാന്‍ പ്രിന്റൗട്ടെടുത്ത് എസ്ബിടി. യുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടയ്‌ക്കേണ്‍താണ്. അഡ്മിഷന്‍ഫീസ് ജനറല്‍ വിഭാഗ—ത്തിന് 500 രൂപയും എസ്‌സി./എസ്ടി വിഭാഗത്തിന് 450 രൂപയു—മായിരിക്കും. അഡ്മിഷന്‍ ഫീസ് അടച്ച കുട്ടികള്‍ നിശ്ചിത സമയത്തി—നകം ലോഗിന്‍ ചെയ്ത ശേഷം ലഭ്യമാകുന്ന പേജില്‍ അഡ്മിഷന്‍ ഫീസ് ഒടുക്കിയ വിവരം നല്‍കി തങ്ങളുടെ അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്. അഡ്മിഷന്‍ ഫീസ് ഒടുക്കിയതിന്റെ വിവരം യഥാസമയം വേേു://രമു.സമിിൗൃൗിശ്‌ലൃശെ്യേ.മര.ശി – ല്‍ ചേര്‍ക്കാത്ത കുട്ടികളുടെ അലോട്ട്‌മെന്റ് റദ്ദാകുന്നതാണ്. ഇങ്ങനെയുള്ള കുട്ടികളെ അടുത്ത അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുന്നതല്ല. ഒന്നാം അലോട്ട്‌മെന്റില്‍ ലഭിച്ച സീറ്റില്‍ നിങ്ങള്‍ സംതൃപ്തനല്ലെങ്കിലും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കപ്പെടുന്നതിനായി അഡ്മിഷന്‍ ഫീസ് യഥാസമയം അടച്ച് ആ വിവരം വെബ്‌സൈറ്റില്‍ ചേര്‍ക്കേണ്ടതാണ്.

ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും വെബ്‌സൈറ്റില്‍ നിന്നു ലഭിക്കുന്ന പ്രത്യേക ചെല്ലാന്‍ ഉപയോഗിച്ച് എസ്ബിടി വഴി മാത്രം അടയ്‌ക്കേണ്‍താണ്. ഡിഡി, ചെക്ക്, ഫ്രണ്ട്‌സ് ജനസേവനകേന്ദ്രത്തില്‍ നിന്നുള്ള ചെലാന്‍ തുടങ്ങിയവ സ്വീകരിക്കുന്നതല്ല.

ഒന്നാം അലോട്ട്‌മെന്റിനു ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് (ഒന്നാം അലോട്ട്‌മെന്റില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ട് അഡ്മിഷന്‍ ഫീസ് ഒടുക്കി ആ വിവരം യഥാസമയം ചേര്‍ക്കാത്തവരുടെസീറ്റുകള്‍ ഉള്‍പ്പെടെ) രണ്ടാം അലോട്ട്‌മെന്റ് നടത്തുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച കുട്ടികള്‍ രണ്ടാം അലോട്ട്‌മെന്റിനു ശേഷം മാത്രം അലോട്ട്‌മെന്റ് മെമ്മോ പ്രിന്റൗട്ടെടുത്ത് അതാതു കോളെജുകളില്‍പ്രവേശനം നേടേണ്ടതാണ്. രണ്ടാം അലോട്ട്‌മെന്റില്‍ പുതുതായി അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഒന്നാം അലോട്ട്‌മെന്റില്‍ പറഞ്ഞിരിക്കുന്നതു പോലെ യഥാസമയം അഡ്മിഷന്‍ ഫീസ് ഒടുക്കേണ്ടതും ആ വിവരം വെബ്‌സൈറ്റില്‍ ചേര്‍ക്കേണ്ടതും തുടര്‍ന്ന് വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകുന്ന അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടുമായി അതാതു കോളെജില്‍ പ്രവേശനം നേടേണ്ടതുമാണ്.

അലോട്ട്‌മെന്റ് ലഭിച്ച കുട്ടികള്‍ക്ക് രണ്ടാം അലോട്ട്‌മെന്റിനു ശേഷം അലോട്ട്‌മെന്റ് മെമ്മോ വെബ്‌സൈറ്റില്‍ നിന്നു ലഭ്യമാകുന്നതാണ്. ഇതിന്റെ പ്രിന്റൗട്ട് പ്രവേശന സമയത്ത് കോളേജില്‍ ആവശ്യമായ സര്‍ട്ടിഫിക്ക—റ്റുകളോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

ഒന്ന്, രണ്ട് അലോട്ട്‌മെന്റുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന കുട്ടികള്‍ തങ്ങള്‍ക്ക് ലഭിച്ച അലോട്ട്‌മെന്റില്‍ സംതൃപ്തരാണെങ്കില്‍ ഓരോ അലോട്ട്‌മെന്റിനു ശേഷവും അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് തങ്ങളുടെ ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കാവുന്നതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം അടുത്ത അലോട്ട്‌മെന്റില്‍ അവ പരിഗണിക്കുന്നതും അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം അപേക്ഷകന്‍ നിര്‍ബന്ധമായും അത് സ്വീകരിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2760360, 2715284 , 9497415225 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.