പാനൂര്‍: മാതൃകാ അദ്ധ്യാപകനും കലാസാഹിത്യ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന കെ.പി.പ്രേമന്‍മാസ്റ്ററുടെ ഒന്നാംചരമവാര്‍ഷികം ആചരിച്ചു. മേലെപൂക്കോം പന്ന്യന്നൂര്‍ ചന്ദ്രന്‍ സ്മാരക വായനശാലയുടെ ആഭ്യമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സൗമ്യേന്ദ്രന്‍ കണ്ണംവെളളി പ്രഭാഷണം നടത്തി. കെ.പി.പ്രദീപന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ റിട്ട:എഇഒ.രാജന്‍ കക്കാടന്‍ അനുമോദിച്ചു. പഠനോപകരണ വിതരണം എന്‍.കെ.നാണുമാസ്റ്റര്‍ നിര്‍വ്വഹിച്ചു. കെ.പ്രകാശന്‍ സ്വാഗതവും സി.പ്രദീപന്‍ നന്ദിയും പറഞ്ഞു.
















