സിഡ്നി: ഓസ്ട്രേലിയയിൽ മുതലയുടെ ആക്രമണത്തെ തുടര്‍ന്ന് യുവതിയെ കാണാതായി. ഓസ്ട്രേലിയയിലെ ഡെയ്ന്‍ട്രീ ദേശീയോദ്യാനത്തിലെ തോണ്‍ടോണ്‍ ബീച്ചില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
ബീച്ചിലെ ആഴം കുറഞ്ഞ പ്രദേശത്ത് നീന്തുകയായിരുന്നു യുവതിയും സുഹൃത്തും, ഇതിനിടയിൽ യുവതിയെ മുതല ആക്രമിക്കുകയായിരുന്നു. ഉടന്‍ സുഹൃത്ത് യുവതിയുടെ കൈയില്‍ പിടിച്ച് വലിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് ബോട്ടും ഹെലിക്കോപ്റ്ററും ഉപയോഗിച്ച് നടത്തിയ തെരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടത്തൊന്‍ കഴിഞ്ഞില്ല.
ഓസ്ട്രേലിയയിൽ ഇതിനു മുൻപും ഇത്തരത്തിൽ മുതലയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. 1985ല്‍ 45 വയസുകാരിയും 2009ല്‍ അഞ്ചു വയസുകാരനും മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 1971ൽ ഉഷ്ണ മേഖല പ്രദേശങ്ങളിൽ മുതലകളെ സംരക്ഷിക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം പ്രദേശത്തെ ജനങ്ങൾക്കും ടൂറിസ്റ്റുകൾക്കും മുതലകൾ ഏറെ ഭീഷണി ഉയർത്തുന്നുണ്ട്.
















