ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിനു കീഴിലുള്ള എംപ്ലോയ്‌മെന്റബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജോബ് ഫെസ്റ്റില്‍ 3500ഓളം പേര്‍ പങ്കാളികളായി. ഇവരില്‍ 725പേര്‍ക്കു വിവിധ കമ്പനികളില്‍ ജോലി ലഭിച്ചു. ആലപ്പുഴ എസ്ഡി കോളജില്‍ സംഘടിപ്പിച്ച ഫെസ്റ്റില്‍ 21 കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഏകദേശം 2000ത്തോളം തൊഴില്‍ അവസരങ്ങളാണ് ഈ കമ്പനികളിലുണ്ടായിരുന്നത്.സംസ്ഥാനത്ത് ഇതാദ്യമായാണ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിനു കീഴില്‍ ഇത്തരത്തില്‍ വിപുലമായ ഒരു ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഹയര്‍ സെക്കന്‍ഡറിയായിരുന്നു ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത. ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ജോബ്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. എസ്ഡി കോളജ് മാനേജര്‍ ജെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
















