Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിഎസ്ടി ബില്‍: കേരളം പിന്തുണച്ചേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 11:05 pm IST
in India

ന്യൂദല്‍ഹി: ചരക്കു സേവന നികുതി ബില്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമത്തെ കേരളം പിന്തുണച്ചേക്കും. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ജിഎസ്ടി സംബന്ധിച്ച ധാരണയിലെത്തിയെന്നാണ് സൂചന. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ ബില്‍ നടപ്പാക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷയെന്ന് പിണറായി വിജയന്‍ പറഞ്ഞു. ജിഎസ്ടി നടപ്പാക്കുക വഴി കേരളത്തിന് വളരെയധികം പ്രയോജനം ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ വ്യക്തമായ നിലപാട് സ്വീകരിക്കുമെന്ന് പിണറായി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

ഹ്രസ്വമായ സൗഹൃദ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയും ആഭ്യന്തര,ധനമന്ത്രിമാരുമായും അരമണിക്കൂറിലേറെ നേരമാണ് ചര്‍ച്ച നടത്തിയത്. കേരളത്തിന്റെ ആവശ്യങ്ങളും കേരളം സ്വീകരിക്കേണ്ട നിലപാടുകളും കേന്ദ്രസര്‍ക്കാര്‍ മുന്‍കൂട്ടി തയ്യാറാക്കിയിരുന്നു. ദേശീയ പാതാ വികസനവും റെയില്‍ വികസനവുമടക്കം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ ധനമന്ത്രി ചൂണ്ടിക്കാട്ടുകയും മുഖ്യമന്ത്രി അത് അംഗീകരിക്കുകയും ചെയ്തു. ദേശീയപാതാ വികസനകാര്യത്തില്‍ കേരളത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കേന്ദ്രം കേരളത്തെ കുറ്റപ്പെടുത്തുന്നതില്‍ തെറ്റില്ലെന്നും പിണറായി പറഞ്ഞു.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ത്വരിത നടപടികള്‍ സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി പദ്ധതി തയ്യാറാക്കും. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള റെയില്‍മേഖലയിലെ വികസനം കേരളത്തിന് അനുകൂലിക്കാവുന്നതാണ്. സ്വകാര്യ പങ്കാളിത്തം എങ്ങനെ വേണമെന്ന കാര്യം സംസ്ഥാനം ചര്‍ച്ച ചെയ്യും. ടൂറിസം മേഖലയിലെ അനന്ത സാധ്യതകള്‍ കണ്ടെത്തുന്നതിന് കേന്ദ്രപിന്തുണ ധനമന്ത്രി ഉറപ്പ് നല്‍കിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തിലെ സിപിഎം-ബിജെപി സംഘര്‍ഷ വിഷയം കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇരുപാര്‍ട്ടി നേതൃത്വങ്ങളും ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി. ഇതിനായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങും മുഖ്യമന്ത്രി പിണറായി വിജയനും മുന്‍കൈ എടുക്കും. എല്ലാവരുമായും ചര്‍ച്ചയ്‌ക്ക് താന്‍ തയ്യാറാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

പോലീസിന്റെ ആധുനികവല്‍ക്കരണത്തിനുള്ള ഫണ്ടുകളുടെ പ്രശ്‌നം പ്രധാനമന്ത്രി ഇടപെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹാരം ഉണ്ടാകുമെന്നും രാജ്‌നാഥ്‌സിങ് പിണറായിക്ക് ഉറപ്പ് നല്‍കി. പുതിയ റിസര്‍വ് പോലീസ് ബറ്റാലിയന്‍ കേരളത്തിന് ലഭിക്കുമെന്നും രാജ്‌നാഥ്‌സിങ് അറിയിച്ചു.

ആറന്മുള വിമാനത്താവളം കൃഷിഭൂമിയും തോടുകളും നശിപ്പിച്ച് നിര്‍ദ്ദിഷ്ട പ്രദേശത്ത് വരുന്നതിനെ എതിര്‍ക്കുകയാണെന്നും മറ്റൊരു സ്ഥലത്ത് പദ്ധതി വരുന്നതിനോട് എതിര്‍പ്പില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി പശ്ചിമഘട്ട വിഷയത്തില്‍ ജനങ്ങളെ കണ്ടുകൊണ്ടുള്ള നിലപാട് ഉണ്ടാകുമെന്നും വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.