ന്യൂദല്‍ഹി: ഏറെ വൈകാതെ ഭാരതം ലോകബാങ്കിന്റെ ഏറ്റവും മികച്ച 50 രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുമെന്ന് കേന്ദ്ര വാണിജ്യസഹമന്ത്രി നിര്‍മല സീതാരാമന്.
എന്‍ഡിഎ സര്‍ക്കാര്‍ രണ്ടു വര്‍ഷം പുര്ത്തിയാക്കിയതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിലൂടെ ജനങ്ങളുമായി നടത്തിയ ആശയവിനിമയത്തിലാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
189 രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതം ഇന്ന് 130-ാംസ്ഥാനത്താണ്. 2014നുശേഷം 12 സ്ഥാനം മെച്ചപ്പെടുത്തിയാണ് ലോകബാങ്കിന്റെ പട്ടികയില്‍ ഇപ്പോഴത്തെ നിലയിലെത്തിയത്.
ഭാരതത്തിന്റെ വ്യവസായ വാണിജ്യമേഖല ദിനം പ്രതി വികസിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തുതന്നെ ആദ്യ 50 രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: