ഇരിട്ടി: ആറളം ഗ്രാമപഞ്ചായത്ത് വെളിമാനം തുടര്‍ വിദ്യാകേന്ദ്രത്തിന്റെയും കുടുംബശ്രീ ബാല സഭയുടെയും സംയുക്താഭിമുഖ്യത്തില്‍ മയില്‍പ്പീലി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പെഴ്‌സ്ന്‍ ഡോ.ത്രേസ്യാമ്മ അദ്ധ്യക്ഷത വഹിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് കാടാച്ചിറ, ജില്ലാ സാക്ഷരതാ മിഷന്‍ അസി. കോഡിനെറ്റര്‍ ശ്രീജന്‍ പുന്നാട്, തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. വേലായുധന്‍, ജോഷി പാലമറ്റം, റഹിയാനത്തു സുബി, അരവിന്ദന്‍ അക്കാനശ്ശേരി, എം.കെ. ശശി, ലില്ലി മുരിയന്‍കരി, ഷാന്റി പഴയ തോട്ടം, ജോഷി മാത്യു പഞ്ചായത്ത് സിക്രട്ടറി അന്നമ്മ, കെ. എന്‍. അനീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡി എസ് സി പേര്‍സണല്‍ ശ്രീജ രവി സ്വാഗതവും,കോഡിനേറ്റര്‍ ഉഷ മണികണ്ഠന്‍ നന്ദിയും പറഞ്ഞു.
















