ആലപ്പുഴ: കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒ. രാജഗോപാലിന് ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ ജൂണ്‍ ഒന്നിന് ഉച്ചയ്‌ക്ക് 12ന് ആലപ്പുഴ ടൗണ്‍ ഹാളിലും വൈകിട്ട് നാലിന് ചെങ്ങന്നുരിലും സ്വീകരണം നല്‍കാന്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് വെള്ളിയകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. ജയകുമാര്‍, ഡി. അശ്വിനിദേവ് എന്നിവര്‍ സംസാരിച്ചു.
















