തീപ്പിടുത്തത്തില്‍ കത്തിനശിച്ച ഉപകരണങ്ങള്‍
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വന്‍ തീപ്പിടുത്തം. ലക്ഷങ്ങളുടെ ഓഫീസ് ഉപകരണങ്ങള്‍ കത്തി നശിച്ചു. ഇന്നലെ രാവിലെ 9.30ഓടെ അമ്പലപ്പുഴ കച്ചേരി മുക്കിനു കീഴക്ക് സിഗ്‌സ് ഫിനാന്‍സ് എന്ന സ്ഥാപനത്തിനാണ് തീപ്പിടുത്തം ഉണ്ടായത്.
അടഞ്ഞുകിടന്ന സ്ഥാപനത്തില്‍ നിന്നും പുക ഉയരുന്നതു കണ്ട് മറ്റ് കടയുടമകള്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും തകഴിയില്‍ നിന്നും ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി കടയുടെ ഷട്ടര്‍ തുറന്ന് തീ അണയ്‌ക്കുകയുമായിരുന്നു. ഷട്ടര്‍ തുറന്നപ്പോള്‍ ഓഫീസിലുണ്ടായിരുന്ന കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്‌കാനര്‍, ഇന്‍വെര്‍ട്ടര്‍, ഫാന്‍ നാല്പതോളം കസേരകള്‍, പണമിടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ തുടങ്ങിയവ പൂര്‍ണമായും കത്തി നശിച്ചിരുന്നു.
ഓഫീസിനുള്ളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിനു കാരണം എന്നു പറയപ്പെടുന്നു. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സഥാപനം 2001 മുതലാണ് അമ്പലപ്പുഴയില്‍ ആരംഭിച്ചത്. തകഴിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് ഓഫീസര്‍ പി.സി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണയ്‌ക്കുന്നതിന് നേതൃത്വം നല്‍കിയത്.
തീ അണഞ്ഞിട്ടും പ്ലാസ്റ്റിക് സാമഗ്രികള്‍ കത്തിയുണ്ടായ പുക മണിക്കൂറുകളോളം പ്രദേശത്ത് വ്യാപിച്ചുനിന്നതും വ്യാപര സ്ഥാപനങ്ങള്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടുളവാക്കി.
















