Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വെടിക്കെട്ട് അപകടം: എഴുപത് പേര്‍ക്ക് 6.2 കോടി വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 12:13 pm IST
inKollam

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രഖ്യാപിച്ച ധനസഹായ വിതരണം ഏകദേശം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. മരിച്ചവരില്‍ ജില്ലയില്‍പ്പെട്ട 50 പേരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ വീതം നല്‍കി കഴിഞ്ഞു.

എഴുപത്തൊന്ന് പേരാണ് ജില്ലയില്‍ ആകെ മരിച്ചത്. ഇതില്‍ ബാക്കി 20 പേര്‍ക്ക് ആറു ലക്ഷം രൂപ വീതം വിതരണം ചെയ്തിട്ടുണ്ട്. ഒരു കേസില്‍ അവകാശത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ യഥാര്‍ത്ഥ അവകാശികളെ നിശ്ചയിച്ചു രണ്ടു ദിവസത്തിനുള്ളില്‍ തുക നല്‍കും. ഇവര്‍ക്ക് അടിയന്തര ധനസഹായമായ 10000 രൂപ നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ആറു ലക്ഷവും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നാലു ലക്ഷം രൂപയും ചേര്‍ത്ത് പത്ത് ലക്ഷം രൂപയാണ് മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കുന്നത്. സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ നിന്നും ജില്ലയ്‌ക്ക് അനുവദിച്ച രണ്ടു കോടിയില്‍ നാലു ലക്ഷം രൂപ വീതം അന്‍പത് പേര്‍ക്ക് വിതരണം ചെയ്തു. ബാക്കി തുകക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബാക്കിയുള്ള ഇരുപത്തന്ന് പേര്‍ക്കും നാലു ലക്ഷം രൂപ വീതം വിതരണം ചെയ്യുമെന്ന് കളക്ടര്‍ അറിയിച്ചു.

അപകടത്തില്‍ അംഗഭംഗം വന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാനുള്ള തുക കൊല്ലം തഹസീല്‍ദാര്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ തുക വിതരണം ചെയ്യുന്നതിനുള്ള നടപടി ക്രമവും പൂര്‍ത്തിയായിക്കഴിഞ്ഞു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ പരിക്ക് സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ച് നിസാര പരിക്കേറ്റവര്‍, ഗുരുതരമായ പരിക്കേറ്റവര്‍ എന്ന് പ്രത്യേകം തരംതിരിച്ച് പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരം ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ധനസഹായം ഉടന്‍ വിതരണം ചെയ്യും. അടിയന്തര ധനസഹായമായി 5000 രൂപ ഇവര്‍ക്ക് നേരത്തെ വിതരണം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ ചികിത്സയിലായിരുന്നവരുടെ വിവരങ്ങള്‍ തിരുവനന്തപുരം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവ ലഭ്യമായാല്‍ അവര്‍ക്കുള്ള തുകയും ഉടന്‍ വിതരണം ചെയ്യുമെന്ന് കളക്ടര്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍പ്പെട്ട മുപ്പത്താറ് പേരും ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവും അപകടത്തില്‍ മരിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള ധനസഹായം അതത് ജില്ലാ കളക്‌ട്രേറ്റുകള്‍ മുഖേനയാകും വിതരണം ചെയ്യുക.

മരിച്ചവരുടെ ആശ്രിതരെ കണ്ടെത്താനും ആവശ്യമായ മറ്റ് രേഖകള്‍ തയ്യാറാക്കാനും കളക്‌ട്രേറ്റില്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. വിജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സംഘം ഓരോ വീടും സന്ദര്‍ശിച്ച് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് സഹായധനം വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.

മരിച്ചവരുടെ ആശ്രിതര്‍ക്ക് സഹായധനം ലഭിക്കാനായി ബന്ധപ്പെട്ട രേഖകള്‍ക്ക് വേണ്ടി ഒരു ഓഫീസിലും പോകാതെ തന്നെ സാധ്യമായത് ഈ പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം കാരണമാണെന്ന് ജില്ലാ കളക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയിലും കാലതാമസം കൂടാതെ ധനസഹായ വിതരണം വളരെ വേഗത്തിലാക്കാന്‍ കഴിഞ്ഞതായി കളക്ടര്‍ അവകാശപ്പെട്ടു. ധനസഹായം നേരിട്ട് വീടുകളിലെത്തി വിതരണം ചെയ്യുന്നതും തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സംഘമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Samskriti

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.