തുറവൂര്‍: സുമനസുകളുടെ കാരുണ്യം കാത്ത് ജന്മനാ തലയ്‌ക്ക് ഗുരുതരമായ രോഗം ബാധിച്ച ആറുവയസുകാരി, എഴുപുന്ന പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ എരമല്ലൂര്‍ പാണ്ടോത്ത്ചിറയില്‍ ബാബു – ലതിക ദമ്പതികളുടെ മകള്‍ ലക്ഷമി (6)യാണ് സുമനസുകളുടെ സഹായത്തിന് കാത്തിരിക്കുന്നത്. തലച്ചോറിലെ ഞരമ്പുകളില്‍ രക്തഓട്ടം കുറഞ്ഞ് ശരീരത്തിന്റെ ഇടതുഭാഗം തളര്‍ന്ന അവസ്ഥയിലാണ് ഈ പിഞ്ചുബാലിക. പരസഹായമില്ലാതെ ഇരിക്കാനോ നില്‍ക്കാനോ കഴിയാത്ത സ്ഥിതിയാണ് ലക്ഷ്മിക്ക്.
നാലു വര്‍ഷം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രണ്ടു വര്‍ഷമായി തിരുവനന്തപുരം ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചികിത്സയിലാണ്. പെയിന്റിങ് തൊഴിലാളിയായ ബാബു ചികിത്സയ്‌ക്കായി ഇതിനകംതന്നെ ലക്ഷങ്ങള്‍ ചെലവഴിച്ചു. കുട്ടിയുടെ ചികിത്സയ്‌ക്ക് മാസംതോറും മുപ്പതിനായിരം രൂപയോളം ചെലവു വരുന്നുണ്ട്.
ആറു ലക്ഷം രൂപ ചെലവുള്ള ശസ്ത്രക്രിയ നടത്തിയാല്‍ കുട്ടിയെ സാധാരണ ജീവതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. ഇതിനുള്ള പണം കണ്ടെത്താനാവാതെ കുഴങ്ങുകയാണ് ദമ്പതികള്‍. എഴുപുന്ന ഗ്രാമപഞ്ചായത്തംഗം ഗീത ദിനേശന്‍ കണ്‍വീനറായി ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. എസ്ബിടി സൗത്ത് കുത്തിയതോട് ശാഖയില്‍ 67255386235 നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ്‌സികോഡ് എസ്ബിടിആര്‍ 0000 381 ഫോണ്‍: 8138841219.
















