മങ്കൊമ്പ്: കുട്ടനാട് പാക്കേജ് പുറംബണ്ട് സംരക്ഷണത്തിന്റെ ഭാഗമായി തോട് മാലിന്യമുക്തമാക്കി ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട പണികള്‍ മുടങ്ങിയതായി ആക്ഷേപം.
നീലംപേരൂര്‍ കൃഷിഭവന്‍ പരിധിയില്‍ വരുന്ന ചിങ്ങങ്കരി കോതകരി പാടശേഖരത്തിന്റെ പുറംബണ്ട് സംരക്ഷണ ജോലികളാണു ഇപ്പോള്‍ തടസപ്പെട്ടിരിക്കുന്നത്. നാട്ടുകാര്‍ക്കൊപ്പം രാഷ്‌ട്രീയ കക്ഷികളും വിഷയത്തില്‍ ഇടപെട്ടതോടെ പണികള്‍ മുടങ്ങുമോ എന്ന ആശങ്കയിലാണു കര്‍ഷകര്‍.
പാടശേഖരത്തിനു സമാന്തരമായി ഒഴുകുന്ന ഗ്രാമപഞ്ചായത്തിലെ പത്ത്, 11 വാര്‍ഡുകളെ തമ്മില്‍ വേര്‍തിരിക്കുന്ന ചേന്നങ്കരി തോട്ടില്‍ പണികള്‍ നടത്തുന്നതു സംബന്ധിച്ചാണു തര്‍ക്കം നിലനില്‍ക്കുന്നത്. 560 ഏക്കര്‍ വരുന്ന പാടശേഖരത്തിന്റെ പുറംബണ്ട് സംരക്ഷണ ജോലികള്‍ ഒരു വര്‍ഷം മുമ്പ് ആരംഭിച്ചതാണ്. കല്ലുകെട്ട് ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉള്‍വശം ചെളിയിട്ടു നിറയ്‌ക്കുന്നതിനായാണു തോട് ആഴം കൂട്ടാന്‍ തീരുമാനിച്ചത്.
ഇതിനായി ജെസിബിയുമായി കരാറുകാര്‍ എത്തിയപ്പോള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ചിലര്‍ ഇതു തടസപ്പെടുത്തുകയും കൊടികുത്തുകയുമായിരുന്നെന്നാണു കര്‍ഷകര്‍ പറയുന്നത്
















