Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കള്‍ നിരണം കവികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 08:56 pm IST
inAlappuzha

ചെങ്ങന്നൂര്‍: മലയാളഭാഷാചരിത്രത്തില്‍ നിരണം പ്രസ്ഥാനത്തിനും കവികള്‍ക്കുമുള്ള സ്ഥാനം അദ്വിതീയമാണന്ന് ഒ.എസ്. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ദയാനന്ദഭവനില്‍ വേദപണ്ഡിതന്‍ നരേന്ദ്രഭൂഷണിന്റെ എഴുപത്തിയൊന്‍പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണശപ്രസ്ഥാനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചീരാമന്‍ മുതല്‍ രാമപുരത്ത് വാര്യര്‍ വരെ നീളുന്ന പാട്ടുകവികളില്‍ രണ്ടാമൂഴക്കാരായിരുന്ന കണ്ണശ്ശന്മാരായിരുന്നു മഹാഭാരത-രാമായണ രചനകള്‍ക്ക് തുഞ്ചത്ത്എഴുത്തച്ഛന് വഴികാട്ടിയായത്. പാട്ടും മണിപ്രവാളവും സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയ കാവ്യഭാഷയിലൂടെ ജനസാമാന്യത്തിനുപകരിക്കത്തക്കവിധം പുരാണകഥകളെ പുനരാവിഷ്‌കരിക്കുന്നതിന് നിരണം കവികള്‍ക്കായി.

കാവ്യപ്രമേയത്തിന്റെ കാര്യത്തില്‍ ജനകീയസ്വഭാവം നിലനിര്‍ത്തി ഭക്തിപ്രസ്ഥാനത്തെ പോഷിപ്പിക്കുവാനുള്ള യത്‌നത്തിന് മലയാളത്തില്‍ തുടക്കം കുറിച്ചത് നിരണം കവികളായിരുന്നു. മലയന്‍കീഴ് മാധവപ്പണിക്കര്‍, വെള്ളാങ്ങല്ലൂര്‍ ശങ്കരപ്പണിക്കര്‍, നിരണത്ത് രാമപ്പണിക്കര്‍ എന്നിവരിലൂടെ കേരളഭാഷയില്‍ പടര്‍ന്നു പന്തലിച്ച നിരണം പ്രസ്ഥാനത്തെ അവഗണിച്ചുകൊണ്ടുള്ള ഭാഷാചരിത്രപഠനം അര്‍ഥശൂന്യമാകും.

അനായാസ സുന്ദരമായ രചനാശൈലിയാല്‍, വ്യാസ-വാല്മീകീ ഹൃദയങ്ങളുമായി തന്മയീഭവിക്കുവാന്‍ സഹൃദയര്‍ക്ക് അവസരമൊരുക്കിയ നിരണം കവികളുടെ ഭാഷാരൂപശില്‍പ്പ സൗന്ദര്യം അല്‍പ്പമെങ്കിലും നുകരുവാന്‍ മലയാളിക്ക് അവസരമൊരുക്കുന്നതില്‍ പണ്ഡിതന്മാരും ഭരണകര്‍ത്താക്കളും കാട്ടിയ ഉദാസീനതയെ ചരിത്രവഞ്ചനയെന്നുവേണം വിശേഷിപ്പിക്കുവാന്‍.

കവനകലയുടെ മര്‍മം തൊട്ടറിഞ്ഞ മഹാകവിയുടെ കരവിരുതും കാവ്യഭാവനയും ഒത്തുചേരുന്ന നിരണം കൃതികളെ പതിനാലാം നൂറ്റാണ്ടില്‍ ആരംഭിച്ച സാംസ്‌കാരിക പുനരുദ്ധാനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി മാത്രമേ നമുക്കു കാണാന്‍ കഴിയൂ.

നിലനിന്നു പോന്ന വ്യവസ്ഥിതിയുടെ വല്ലായ്‌മകളെ ചോദ്യം ചെയ്യുന്നതില്‍ മുന്‍ഗാമിയായിരുന്ന ചീരാമനോ, പിന്‍ഗാമിയായിരുന്ന എഴുത്തച്ഛനോ പ്രകടിപ്പിക്കാത്ത ആത്മധൈര്യം കണ്ണശ്ശക്കവികള്‍ കാട്ടിയെന്നു മാത്രമല്ല പിന്നീട് അത്തരത്തിലൊരു ശബ്ദം മുഴങ്ങിക്കേള്‍ക്കാന്‍ ഏതാണ്ട് നാലുനൂറ്റാണ്ടോളം നാം കാത്തിരിക്കേണ്ടതായും വന്നു.

വാല്മീകീ രാമായണം, വ്യാസഭാരതം, ഭാഗവത പുരാണം തുടങ്ങി സംസ്‌കൃതത്തിലെ പ്രമുഖ കൃതികള്‍ കാവ്യഭംഗി ചോര്‍ന്നു പോകാതെയും അധ്യാത്മലക്ഷ്യം മുന്‍നിര്‍ത്തി ഭാഷയിലേക്ക് ആദ്യമായി പകര്‍ന്നുവെച്ചത് ഉഭയകവീശ്വരന്മാരായ നിരണം കവികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വൈകിട്ട് അഞ്ചിന് രാമായണം ചരിത്രകാലങ്ങളിലൂടെ എന്ന വിഷയത്തില്‍ ഡോ. എം.ജി. ശശിഭൂഷണ്‍ പ്രഭാഷണം നടത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

India

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.