Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മഴയെത്തും മുമ്പേ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ തലപൊക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 09:04 pm IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ മഴക്കാലം തുടങ്ങും മുന്‍പുതന്നെ പകര്‍ച്ചവ്യാധികള്‍ ഭീഷണി ഉയര്‍ത്തുന്നു. കൊതുകുജന്യ രോഗങ്ങളാണ് എര്‌റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. പള്ളിപ്പുറം, തുറവൂര്‍ എന്നിവടങ്ങളില്‍ ഓരോരുത്തര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു.

മേയ് ആദ്യം തുടങ്ങേണ്ടിയിരുന്ന ശുചീകരണം പ്രഖ്യാപനത്തിലൊതുങ്ങിയതാണ് പ്രധാന പ്രശ്‌നം. വാര്‍ഡുതലത്തിലുള്ള സാനിറ്റേഷന്‍ കമ്മിറ്റികള്‍ക്ക് സര്‍ക്കാര്‍ 2014-15ല്‍ അനുവദിച്ച പതിനായിരംരൂപ പ്രകാരമുള്ള തുക ഇനിയും ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറയുന്നു.

ജില്ലയില്‍ വിട്ടുവിട്ടുപെയ്യുന്ന വേനല്‍ മഴയും കടുത്ത ചൂടും പലവിധ രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ഇതിനകംതന്നെ അതാതത് പിഎച്ച്‌സികളില്‍ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നടത്തിയ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുക ഒരു വര്‍ഷം വൈകിയാണ് ലഭിച്ചത്. സംസ്ഥാന ശുചിത്വമിഷനും എന്‍ആര്‍എച്ച്എമ്മും നല്‍കുന്ന 10,000 രൂപ വീതവും തദ്ദേശ സ്ഥാപനത്തിന്റെ 5,000 രൂപയും ചേര്‍ത്ത് ഒരോ വാര്‍ഡിനും 25,000 രൂപയാണ് ശുചീകരണ പ്രവര്‍ത്തനത്തിനായി ലഭിക്കുന്നത്. സാധാരണ ഏപ്രില്‍ അവസാനത്തോടെ സര്‍ക്കാര്‍ വകുപ്പുകളുടെ പണം എത്തേണ്ടതാണ്.

കാനകളും തോടുകളും വൃത്തിയാക്കല്‍ മുതല്‍ കൊതുകു നശീകരണം വരെയുള്ള ശുചീകരണ ജോലികള്‍ ഏപ്രിലില്‍ തുടങ്ങി മെയ് മാസത്തില്‍ അവസാനിക്കണം. ജില്ലയിലെ കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തണം. എന്നാല്‍ മേയ് അവസാനവാരമായിട്ടും ഇതിലൊന്നുപോലും ജില്ലയില്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞവര്‍ഷം മഴക്കാല പൂര്‍വശുചീകരണം നടത്തിയതിന് സംസ്ഥാന സര്‍ക്കാര്‍ ശുചിത്വമിഷന്‍ വഴി ജില്ലയ്‌ക്ക് നല്‍കേണ്ട 89 ലക്ഷം രൂപ കഴിഞ്ഞദിവസമാണ് ലഭിക്കുന്നത്.രോഗവാഹികളായ കൊതുകിന്റെ ആവാസകേന്ദ്രമായി ഇവിടം മാറിയിരിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ കാനകളും അവയുമായി ബന്ധപ്പെട്ടുകിടക്കുന്ന വീടുകളില്‍ നിന്നുള്ള വിസര്‍ജ്ജ്യവാഹിനിയായ കുഴലുകളും വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കുട്ടനാട് ഉള്‍പ്പടെയുള്ളപ്രദേശങ്ങളില്‍ മതിയായ ബോധവത്കരണവും കൃത്യമായ ശുചീകരണ പ്രവര്‍ത്തനവും ചെയ്യാതിരുന്നാള്‍ മാരകമായ രോഗങ്ങളുടെ വ്യാപനവും അതുവഴി വലിയൊരു ദുരന്തവുമായിരിക്കും ജില്ല നേരിടേണ്ടി വരികയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ പനിയും വയറിളക്ക രോഗങ്ങളും ജില്ലയുടെ പലഭാഗത്തും തലപൊക്കി തുടങ്ങിയിട്ടുണ്ട്.

ചേര്‍ത്തല താലൂക്കിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ നേരത്തെ ചിക്കുന്‍ഗുനിയയുടെ കേന്ദ്രമായിരുന്നു.അവിടത്തെന്നെയാണ് ഇപ്പോള്‍ മറ്റ് രോഗങ്ങളും ബാധിച്ചിരിക്കുന്നത്. മഴയും വെള്ളപ്പൊക്കവും മൂലം അനുകൂല സാഹചര്യം വന്നാല്‍, രോഗാണുക്കള്‍ പൂര്‍വാധികം ശക്തിയോടെ ജില്ലയെ രോഗിയാക്കി മാറ്റുമെന്നതിന്റെ സൂചനയാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)
India

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

World

ഇസ്രായേലിനെ അംഗീകരിച്ച് എബ്രഹാം കരാറിൽ ചേർന്നാൽ രാജ്യം ഇസ്ലാമിസ്റ്റുകൾ കത്തിക്കും ; ചേർന്നില്ലെങ്കിൽ യുഎസ് പണി തരും ; കുടുക്കിലായി പാകിസ്ഥാൻ

Kerala

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഡോ: ആൻ്റണി വൈദ്യർക്ക് പ്രേംനസീർ പുരസ്‌ക്കാരം

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ…2: നമ്മുടെ ഭാരതവും വിശാല ലോകവും

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സ്വപ്ന പദ്ധതികള്‍ക്ക് എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചെന്ന് വി ഡി സതീശന്‍, ബുധനാഴ്ച അമിത്ഷായെ കാണും

ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് അമ്മ ജനറൽ ബോഡിയിൽ പറയും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.