Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മിഷന്‍ പ്ലസ്‌വണ്‍ പദ്ധതിയ്‌ക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 08:32 pm IST
inWayanad

കല്‍പ്പറ്റ : ഹയര്‍ സെക്കണ്ടറി ഏകജാലക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് സൗജന്യ സേവനം നല്‍കുന്നതിനായി വയനാട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന നൂതന പദ്ധതി മിഷന്‍ +1 ന് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി നിര്‍വ്വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ അറിവ് നേടിയാല്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്കാവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നും സര്‍ക്കാര്‍ നല്‍കി വരുന്ന സേവനങ്ങള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ കുട്ടികള്‍ക്ക് സാധിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ള ജില്ലയില്‍ പത്താം തരം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് യോഗ്യത നേടിയാലും തുടര്‍ വിദ്യാഭ്യാസം സാധിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായി വിദ്യാഭ്യാസമേഖലയില്‍ മാതൃകാപരമായ പദ്ധതിയെന്ന നിലയിലാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും അവര്‍ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി മുഖ്യപ്രഭാഷണം നടത്തി. മനോജ്‌ജോണ്‍ ഏകജാലക സംശയ ദൂരീകരണസെമിനാര്‍ അവതരിപ്പിച്ചു. ജില്ലാപഞ്ചായത്തിന്റെ 2016-17 ബജറ്റില്‍ ഉള്‍പ്പെടുത്തിയ തയ്യാറാക്കിയ പ്രത്യേകപദ്ധതിയാണ് മിഷന്‍ പ്ലസ്1. ജില്ലയില്‍ ഇത്തവണ 120 00ത്തോളം വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കണ്ടറി പഠനത്തിന് യോഗ്യത നേടിയത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാതിരിക്കുന്നതിനാലും രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ സംഭവിക്കുന്ന തെറ്റുകള്‍ കാരണവും നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഓരോവര്‍ഷവും പ്ലസ്‌വണ്‍ അഡ്മിഷന്‍ നഷ്ടമാകുന്നത്. അതിനാല്‍ ജില്ലയിലെ പത്താംതരം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റി പ്ലസ്‌വണ്‍പ്രവേശനം സാധ്യമാക്കുകയാണ് പദ്ധതിയുടെലക്ഷ്യം. ഉപരിപഠനത്തിന് യോഗ്യതനേടിയ പട്ടികവര്‍ഗ്ഗ-പട്ടികജാതി- മറ്റുപിന്നാക്കവിഭാഗങ്ങളിലേതടക്കം മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഹയര്‍സെക്കണ്ടറി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കും. കൃത്യമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് ഹയര്‍ സെക്കണ്ടറി കരിയര്‍-സൗഹൃദകോഡിനേറ്റര്‍മാരുടെയും അധ്യാപകരുടെയും സേവനവും രജിസ്‌ട്രേഷന്‍ നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയിലൂടെ സൗജന്യ സേവനവും ലഭ്യമാകും. ജില്ലയിലെ മുഴുവന്‍ മുന്‍സിപ്പല്‍ കേന്ദ്രങ്ങളിലും പിന്നോക്ക പ്രദേശങ്ങളിലും സേവനം ലഭിക്കും. സേവനം നല്‍കുന്നതിന് ഓരോ സെന്ററുകളിലും അസാപ് ഫ്രണ്ട് ഓഫീസ് ട്രെയിനികള്‍, ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പ്രവേശനം ഉറപ്പാക്കുന്നതിന് പട്ടികവര്‍ഗ്ഗ വികസനവകുപ്പ്, സന്നദ്ധസാമൂഹ്യപ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉപരിപഠന സാധ്യതകള്‍ സംബന്ധിച്ച വിവരങ്ങളും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാകും. ഏകദേശം 90ഓളം മിഷന്‍ +1 കേന്ദ്രങ്ങളാണ് ജില്ലയുടെ വിവിധഭാഗങ്ങളില്‍ തയ്യാറാക്കിയിട്ടുള്ളത്. മാര്‍ച്ച് 31വരെ അപേക്ഷിക്കാം. ട്രയല്‍ അലോട്ട്‌മെന്റ് ജൂണ്‍ ഏഴിനും ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 13നും പ്രസിദ്ധീകരിക്കും. പ്ലസ്‌വണ്‍ ക്ലാസ്സുകള്‍ ജൂലൈ ആദ്യവാരം ആരംഭിക്കും. മിഷന്‍ പ്ലസ് പദ്ധതി വിജയകരമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത്, വിദ്യാഭ്യാസസ്റ്റാന്റിങ്കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി എന്നിവരാണ് രക്ഷാധികാരികളായും ഹയര്‍സെക്കണ്ടറി ജില്ലാകോഡിനേറ്റര്‍ താജ് മന്‍സൂര്‍, പ്രിന്‍സിപ്പല്‍മാരായ കെ.കെ.വര്‍ഗ്ഗീസ്, അബ്ദുല്‍ അസീസ് എം, ഷൈമ ടി.ബെന്നി, എ.കെ.കരുണാകരന്‍, യു.സി.ചന്ദ്രിക, സുധാദേവി, കോഡിനേറ്റര്‍മാരായ സി.ഇ ഫിലിപ്, കെ.ബി.സിമില്‍, ട്രെയിനര്‍ മനോജ് ജോണ്‍ എന്നിവരടങ്ങുന്ന മോണിറ്ററിങ് സമിതിയും രൂപീകരിച്ചിട്ടുണ്ട്. പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ട്രൈബല്‍ വയനാട് എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസവകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിങ് സെല്ലാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയില്‍ വികസനസ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാ ന്‍ പി.കെ.അനില്‍കുമാര്‍, പനമരം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാ ര്‍, പനമരംപഞ്ചായത്ത് പ്രസിഡന്റ് ലിസിതോമസ്, ജില്ലാപഞ്ചായത്തംഗങ്ങളായ പ്രഭാകരന്‍, പി.ഇസ്മയില്‍, പിടിഎപ്രസിഡന്റ് കുഞ്ഞമ്മദ്, കമ്മിറ്റഡ് സോഷ്യല്‍വര്‍ക്കര്‍ ബിബിന്‍, വിദ്യാഭ്യാസഉപഡയറക്ടര്‍ സി.രാഘവന്‍, ഹയര്‍ െസക്കണ്ടറി ജില്ലാകോഡിനേറ്റര്‍ താജ് മന്‍സൂര്‍, പ്രിന്‍സിപ്പല്‍മാരായ കെ.കെ.വര്‍ഗ്ഗീസ്, എം.അബ്ദുല്‍ അസീസ്, ജയരാജ് മീത്തലത്ത്, കോഡിനേറ്റര്‍മാരായ സി.ഇ.ഫിലിപ്, കെ.ബി.സിമില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.