ആലപ്പുഴ: നോര്‍ത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് രണ്ടായി വിഭജിക്കമെന്നാവശ്യപ്പെട്ട് നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ഉപരോധിച്ചു. നോര്‍ത്ത് സെക്ഷന്‍ പരിധിയിലുളള കൗണ്‍സിലര്‍മാരാണ് സമരം നടത്തിയത്. 25,000 ഉപഭോക്താക്കള്‍ ഉണ്ടെങ്കില്‍ സെക്ഷന്‍ വിഭജിക്കാമെന്നിരിക്കെ 28,000 ഉളള നോര്‍ത്ത് സെക്ഷന്‍ വിഭജിക്കണമെന്നാണ് കൗണ്‍സിലര്‍മാരുടെ ആവശ്യം. നിരന്തരമായ വൈദ്യുതി തടസ്സത്തില്‍ നടപടിയെടുക്കാത്തത് പ്രതിഷേധത്തിനിടയാക്കി.
ആര്‍ഒ പ്ലാന്റുകള്‍ ഉള്‍പ്പടെയുളള സ്ഥലങ്ങളിലെ വൈദ്യുതി തകരാര്‍ കുടിവെളളം ലഭ്യമാക്കുന്നതിനും തടസ്സമാകുന്നുവെന്ന് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന്റെ അടുത്ത ദിവസങ്ങളില്‍ അറ്റകുറ്റപ്പണിയ്‌ക്കെന്ന നിലയില്‍ വൈദ്യുതി തടസ്സപ്പെട്ടപ്പോള്‍ ജനങ്ങളില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത് കെഎസ്ഇബിയിലെ ജീവനക്കാരെ അറിയിച്ചിട്ടും നടപടിയില്ലെന്ന് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. സ്റ്റാഫ് പാറ്റേണ്‍ കുറവായതിനാല്‍ തകരാറുളള സ്ഥലങ്ങളില്‍ ജീവനക്കാര്‍ക്ക് ഓടിയെത്താനും കഴിയുന്നില്ല. അതിനാല്‍ സെക്ഷന്‍ രണ്ടായി വിഭജിക്കണമെന്നാണ് ആവശ്യം.
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുമായുളള ചര്‍ച്ചയില്‍ ഉടനെ നടപടിയെടുക്കാമെന്നറിയിച്ചതിനാല്‍ ഉപരോധം അവസാനിപ്പിച്ചു. കൗണ്‍സിലര്‍മാരായ രാജു താന്നിക്കല്‍, അഡ്വ. മനോജ്കുമാര്‍, ഐ. ലത, പ്രദീപ്കുമാര്‍, കെ.എ. സാബു, ആര്‍.ആര്‍. ജോഷിരാജ്, എ.എ. റസാക്ക്, ബി. മെഹബൂബ്, എം.കെ. നിസാര്‍, ബേബി ലൂയീസ് എന്നിവര്‍ പങ്കെടുത്തു.
















