Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാലവര്‍ഷം: മുന്‍കരുതല്‍ നടപടികളെടുക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 10:50 pm IST
in Kannur

കണ്ണൂര്‍: കാലവര്‍ഷത്തോടനുബന്ധിച്ചുണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങാന്‍ വിവിധ വകുപ്പുകള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ഓരോ വകുപ്പിനും ഓരോ നോഡല്‍ ഓഫീസര്‍മാര്‍ ഉണ്ടായിരിക്കണം.

മുന്‍വര്‍ഷങ്ങളില്‍ അപകടങ്ങളുണ്ടായ വില്ലേജുകളുടെ മാപ്പ് തയ്യാറാക്കി സുരക്ഷാ നടപടികളെടുക്കണമെന്ന് റവന്യൂ അധികൃതരോട് നിര്‍ദേശിച്ചു. അപകടങ്ങളുണ്ടാവാനുള്ള കാരണങ്ങള്‍ വിലയിരുത്തി പൊതുജനങ്ങളുടെ സുരക്ഷയ്‌ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കണം. പുനരധിവാസ കേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കി. പ്രകൃതിക്ഷോഭം മൂലം സംഭവിക്കുന്ന നാശനഷ്ടങ്ങളുടെ ഫോട്ടോ എടുത്ത് ഫയലില്‍ സൂക്ഷിക്കണം. ജെസിബി, ക്രെയിന്‍, ആംബുലന്‍സ്, കോണ്‍ക്രീറ്റ്-വുഡ് കട്ടിങ് മെഷീനുകള്‍ തുടങ്ങിയവയുടെ ഉടമസ്ഥര്‍, മുങ്ങല്‍ വിദഗ്‌ദ്ധര്‍ തുടങ്ങിയവരുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചുവയ്‌ക്കണം. താലൂക്ക് ഓഫീസുകളില്‍ ഇന്‍വര്‍ട്ടറുകള്‍, ടോര്‍ച്ച്, പോര്‍ട്ടബിള്‍ വുഡ് കട്ടര്‍ എന്നിവ വാങ്ങിവെക്കണം. കടല്‍ക്ഷോഭ സാധ്യതയുണ്ടായാല്‍ തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് അടിയന്തിര ജാഗ്രതാനിര്‍ദേശം നല്‍കുകയും ആവശ്യമാണെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്യണം. രക്ഷാബോട്ടുകള്‍ സജ്ജമാക്കിവെക്കണം. 0497 2713266 എന്ന നമ്പറില്‍ കലക്ടറേറ്റിലും 0497 2732487 എന്ന നമ്പറില്‍ ഫിഷറീസ് വിഭാഗത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജീകരിക്കും.

മോക്ക് ഡ്രില്ലുകള്‍ നടത്തി ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാന്‍ ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗത്തിന് നിര്‍ദേശം നല്‍കി. ഓരോ താലൂക്കിലും ഒരു അസ്‌കാ ലൈറ്റ് ലഭ്യമാക്കണം. മഴയോടനുബന്ധിച്ചുണ്ടാകുന്ന അപകടങ്ങളുടെ വിവരങ്ങള്‍ അതാത് സമയം കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളിലേക്ക് കൈമാറാന്‍ പോലീസിനോട് നിര്‍ദേശിച്ചു. കാലവര്‍ഷത്തോടനുബന്ധിച്ച് റോഡപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം ജാഗ്രത പാലിക്കണം.

ആവശ്യമായ മരുന്നുകളുടെ കരുതലും ശേഖരണവും 24 മണിക്കൂര്‍ മെഡിക്കല്‍ സേവനവും ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലും പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളിലും സാംക്രമികരോഗങ്ങള്‍ പടരാതിരിക്കാനുള്ള മുന്‍കരുതലെടുക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രഥമചികിത്സാ പരിശീലനം നല്‍കണം. സൗജന്യറേഷന്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കാവശ്യമായ ഭക്ഷ്യധാന്യശേഖരം സിവില്‍ സപ്ലൈസ് വകുപ്പ് ഉറപ്പുവരുത്തണം.

കാര്‍ഷികമേഖലയിലുണ്ടാകാവുന്ന നാശനഷ്ടങ്ങള്‍ പരമാവധി ലഘൂകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കൃഷിവകുപ്പിന് നിര്‍ദേശം നല്‍കി. ഉണ്ടാകുന്ന കൃഷിനാശത്തിന്റെ ഫോട്ടോ എടുത്ത് കൃഷിവകുപ്പ് ഫയലില്‍ സൂക്ഷിക്കണം. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ അത് പുനസ്ഥാപിക്കുന്നതിന് കെഎസ്ഇബി അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

മുന്‍വര്‍ഷങ്ങളിലുണ്ടായ ഗതാഗത തടസ്സങ്ങള്‍, അപകടങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി വിശദമായ പരിഹാരനടപടികളുടെ പ്ലാന്‍ തയ്യാറാക്കാന്‍ പിഡബ്ല്യുഡി റോഡ്‌സ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശാഖകള്‍ മുറിക്കണം. ആവശ്യമായ അറ്റകുറ്റപ്പണികള്‍ കാലവര്‍ഷത്തിനുമുമ്പ് പൂര്‍ത്തിയാക്കണം. അണക്കെട്ടുകളിലെ ജലനിരപ്പ് സ്ഥിരമായി നിരീക്ഷിക്കണം. രണ്ടു ദിവസം തുടര്‍ച്ചയായി മഴ പെയ്യുകയാണെങ്കില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കണം.

ആവശ്യമായ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന വിദഗ്‌ദ്ധരുടെയും സന്നദ്ധ സംഘടനകളുടെയും ലിസ്റ്റ് തയ്യാറാക്കിവയ്‌ക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തി ലൈഫ് ഗാര്‍ഡുകളെ സുസജ്ജമാക്കി നിര്‍ത്തണമെന്നും നിര്‍ദേശം നല്‍കി. വിവിധ പ്രദേശങ്ങളിലെ ദുരന്തനിവാരണ ഉപകരണങ്ങളുടെ വിവരങ്ങള്‍ ംംം.ശറൃി.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനും എസ്എംഎസ് സംവിധാനവും ഉടന്‍ പ്രവര്‍ത്തനക്ഷമമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല
Kerala

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

Kerala

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

Kerala

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

Kerala

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

India

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വി​ജ​യ് സ​ർ​ക്കാ​ർ

ദുരിതം വിതച്ച് സത്യപ്രതിജ്ഞ; 20 പേര്‍ കുഴഞ്ഞുവീണു, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടര്‍: തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

സാന്യ ചരിത്രം കുറിക്കുന്നു; നാവികസേനയ്‌ക്ക് അഭിമാനമായി സ്ത്രീത്വം

അബോധാവസ്ഥയിലാക്കി പീഡനം; കൊച്ചി സെക്സ് റാക്കറ്റ് കേസിൽ പൊന്നാനി സ്വദേശിനി മഞ്ജിമയും കുടുങ്ങി

ബംഗാളിൽ മമത സ്ഥാപിച്ച് വിവാദമായ ഫുട്‌ബോൾ പ്രതിമ നീക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.