തലശ്ശേരി: കതിരൂര്‍ കാപ്പുമ്മല്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ പൊയ്‌കയില്‍ വീട്ടില്‍ വിമിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെഎല്‍11 ഇ 9234 നമ്പര്‍ ജീപ്പ് അടിച്ചു തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം. ബഹളം കേട്ട് വീട്ടുകാര്‍ പുറത്ത് വരുമ്പോഴേക്കും മൂന്നംഗ സംഘം ഓടുന്നതായി വീട്ടുകാര്‍ കതിരുര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്ന ഇക്കഴിഞ്ഞ നിയമസഭാ‘ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് വേണ്ടി പ്രചരണത്തിന് ഈ വാഹനം വിട്ടു നല്‍കിയിരുന്നു. ഇതായിരിക്കാം അക്രമത്തിന് കാരണമെന്ന് സംശയമുണ്ട്. കാപ്പുമ്മലിലെ ചോയന്‍ രവീന്ദ്രന്റെ മില്‍മാ ബൂത്തിന് നേരെയും അക്രമം നടന്നു. ബൂത്തിന്റെ വരാന്ത അക്രമികള്‍ അടിച്ചു തകര്‍ത്തു. രവീന്ദ്രന്‍ ആദ്യകാല ബിജെപി പ്രവര്‍ത്തകനാണ്. കതിരൂര്‍ പോലീസില്‍ പരാതി നല്‍കി.
















