തലശ്ശേരി: കോടിയേരി പപ്പന്റെ പീടികക്കടുത്ത് ബിജെപി പ്രവര്‍ത്തകനായ മമ്പള്ളി പ്രജിത്തിന്റെ വീട് സിപിഎമ്മുകാര്‍ ബോംബെറിഞ്ഞു തകര്‍ത്തു. വെള്ളിയാഴ്ച രാത്രി പത്തരമണിയോടെയാണ് സംഭവം. ബോംബേറില്‍ വീടിന്റെ ജനല്‍ഗ്ലാസുകള്‍ ഉള്‍പ്പെടയുളളവയെല്ലാം തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന വീട് ആര്‍എസ്എസ് ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു.
















