Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ൈവശാഖ മഹോത്സവം ഭക്തിയുടെ നിറവില്‍ ഭണ്ഡാരം എഴുന്നള്ളത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 05:03 pm IST
inKannur

കൊട്ടിയൂര്‍: ഉമാമഹേശ്വരന്‍മാരുടെ നാമ സങ്കീര്‍ത്തനങ്ങളാല്‍ മുഖരിതമായ കൊട്ടിയൂരിലേക്ക് നടന്ന ഭണ്ഡാരം എഴുന്നള്ളത്ത് ഭക്തിനിര്‍ഭരമായി. ഭണ്ഡാരം എഴുന്നള്ളിപ്പ് കഴിഞ്ഞതോടെ കൊട്ടിയൂരിലേക്ക് ഭക്തജനപ്രവാഹം തുടങ്ങി.

നൂറുകണക്കിന് ഭക്തജനങ്ങളുടെയും വാദ്യമേളങ്ങളുടെയും ഗജവീരന്‍മാരുടെയും അകമ്പടിയോടെ മണത്തണയില്‍ നിന്നും ഇന്നലെ രാത്രി ആരംഭിച്ച ഭണ്ഡാരം എഴുന്നള്ളത്ത് കൊട്ടിയൂരിനെ അക്ഷരാര്‍ത്ഥത്തില്‍ ദേവഭൂമിയാക്കി മാറ്റി. തേടന്‍ വാര്യര്‍ അടിയന്തരയോഗത്തിന്റെ അനുമതിയോടെ ചപ്പാരം ക്ഷേത്രത്തില്‍ എത്തിയതോടെ വാളശ്ശ കാരണവന്മാര്‍ ചപ്പാരം ക്ഷേത്രത്തിലെ വാളുകള്‍ പള്ളിയറയില്‍ നിന്നും പുറത്തെടുത്തു. ഇവരോടൊപ്പം ഭണ്ഡാരം എഴുന്നള്ളിക്കുന്നതിനുള്ള അവകാശികളായ കുടപതികളുമുണ്ടായിരുന്നു. ഇവര്‍ കരിമ്പന കോവിലകത്തെത്തിയതോടെ അടിയന്തര യോഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം മണാളികന്‍ സ്ഥാനികന്‍ ഗോപുരം തുറന്നു. വാളശന്മാരിലെ കാരണവന്‍മാര്‍ ഗോപുരത്തില്‍ സൂക്ഷിച്ച ഭണ്ഡാരങ്ങള്‍ പുറത്തെടുത്ത് കണക്കപിള്ള സ്ഥാനികന്‍ ശേഖര വാര്യരെ ഏല്‍പിച്ചു. ഇവ ശേഷക്കാര്‍ മുഖമണ്ഡപത്തില്‍ വെച്ച് കാവുകളാക്കി കെട്ടിവെക്കുകയും കണക്കപ്പിള്ള സ്ഥാനികന്‍ ശേഖര വാര്യര്‍ ഭണ്ഡാരമെഴുന്നള്ളത്തിനുള്ള മുഹൂര്‍ത്തമറിയച്ചതോടെ രാത്രി 8 മണിയോടെ കൊട്ടിയൂരിലേക്ക് യാത്ര തുടങ്ങുകയായിരുന്നു. രാത്രി വൈകി ഭണ്ഡാരം അക്കരെ സന്നിധിയിലെത്തിയ ശേഷം സമുദായി വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാട് നല്‍കിയ എണ്ണയുപയോഗിച്ച് സ്ഥാനികര്‍ കയ്യാലകളില്‍ ദീപം തെളിയിച്ചു. ഭണ്ഡാരത്തോടൊപ്പം സ്ത്രീകളും അക്കരെ ഇന്നലെ സന്നിധാനത്ത് പ്രവേശിച്ചു. 15 വരെ അക്കരെ സന്നിധിയില്‍ ദൈനംദിന ചടങ്ങുകള്‍ മാത്രമേയുണ്ടാവുകയുള്ളു.

കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിനാവശ്യമായ പൂജാപാത്രങ്ങള്‍, സ്വര്‍ണ്ണം, വെള്ളി കുംഭങ്ങള്‍, നിലവിളക്കുകള്‍, നിവേദ്യപാത്രങ്ങള്‍ എന്നിവയെല്ലാമടങ്ങുന്നതാണ് ഭണ്ഡാര വസ്തുക്കള്‍. സമുദായി ബ്രഹ്മശ്രീ വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാട് മുന്നില്‍നിന്ന് ആചാരവിധികളോടെ എഴുന്നള്ളത്ത് നയിച്ചു. ഭക്തിസാന്ദ്രമായ ഭണ്ഡാരം എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂരിലെത്തിയതോടെ ക്ഷേത്രസന്നിധി ഓംകാരമന്ത്ര മുഖരിതമായി. തുടര്‍ന്ന് അടിയന്തിര യോഗത്തിന് ശേഷം മുതിരേരി ഭഗവതിക്ഷേത്രത്തില്‍ നിന്നും ചപ്പാരം ഭഗവതി ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവന്ന ദിവ്യായുധങ്ങളും ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ ദേവീദേവന്‍മാരുടെ തിടമ്പുകളും രാത്രി വൈകി ബാവലി തീര്‍ത്ഥത്തില്‍ നിശ്ചിത സ്ഥാനത്ത് വെച്ച് ശുദ്ധി ചെയ്ത് അക്കരെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചു. പ്രാണബലം രാധാകൃഷ്ണന്‍ നമ്പൂതിരി ദേവന്റെയും പടിഞ്ഞാറ്റ രാമചന്ദ്രന്‍ നമ്പൂതിരി ദേവിയുടെയും തിടമ്പേന്തി. ഇന്നലെ അക്കരെ കൊട്ടിയൂരില്‍ അത്താഴപൂജ കഴിയുമ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു.

ഇന്ന് കാലത്ത് 36 കുടം അഭിഷേകത്തോടെയാണ് ഉഷപൂജ ആരംഭിക്കുക. ലളിതമായതും മറ്റ് ക്ഷേത്രങ്ങളില്‍ കാണപ്പെടാത്തതും ഒട്ടേറെ പൂജകളും കര്‍മ്മാനുഷ്ഠാനങ്ങളുമാണ് കൊട്ടിയൂരില്‍ നാളെ മുതല്‍ നടക്കുക. ബാവലി തീര്‍ത്ഥത്തിന്റെ പുണ്യം ഏറ്റുവാങ്ങി മോക്ഷദായകമായ യാഗഭൂമീ ദര്‍ശനത്തിനായി ജനസഹസ്രങ്ങള്‍ ഇന്ന് മുതല്‍ കൊട്ടിയൂരിലെത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

പുതിയ വാര്‍ത്തകള്‍

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.