Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഭരണം കിട്ടിയതിന്റെ ഹുങ്കില്‍ സിപിഎമ്മിന്റെ ക്രിമിനല്‍രാജ് തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 03:38 pm IST
in Kollam

കുണ്ടറ: വിജയാഹ്ലാദ പ്രകടനത്തിന്റെ മറവില്‍ കുരീപ്പുഴയിലും കുണ്ടറയിലും സിപിഎമ്മുകാര്‍ വ്യാപക ആക്രമണം നടത്തി. കുണ്ടറ വെള്ളിമണില്‍ മെഴ്‌സികുട്ടിയമ്മയുടെ വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയ സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും വീടുകള്‍ക്ക് നേരെ കല്ലെറിയുകയുമായിരുന്നു. കല്ലേറില്‍ ബിജെപി പ്രവര്‍ത്തകന്റെ കണ്ണിനു പരിക്കേല്‍ക്കുകയും വീടിന്റെ ജനല്‍ഗ്ലാസ്സുകള്‍ പൊട്ടുകയും ചെയ്തു. വെള്ളിമണ്‍ നേതാജി ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഭാരതാംബയുടെ സ്തൂപത്തിന്റെ മേല്‍കൂര സിപിഎം അക്രമികള്‍ എറിഞ്ഞുപൊട്ടിക്കുകയും ഇടതു കൈയുടെ ഭാഗം വെട്ടിക്കളയുകയും ചെയ്തു.

വെള്ളിമണ്‍ നേതാജി ജംഗ്ഷനില്‍ കിഴക്കെവിള രമേശന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീടിനു ചുറ്റും 15 മിനിട്ടോളം കല്ലെറിഞ്ഞു എന്ന് വീട്ടുകാര്‍ പറയുന്നു. കല്ലേറില്‍ വീടിന്റെ മുന്‍വശത്തെയും, പിറകു വശത്തെയും ജനാലകളുടെ ഗ്ലാസ് തകര്‍ന്നു. ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ നേമത്ത് വിജയിച്ചതിന്റെ പ്രകടനത്തില്‍ പങ്കെടുക്കാന്‍ പോയ പ്രവര്‍ത്തകരെ പ്രത്യേകം നോട്ടമിട്ടശേഷം പെരിനാട് പാറപ്പുറത്ത് വച്ച് സിപിഎം പ്രവര്‍ത്തകര്‍ ഇടിക്കട്ട ഉപയോഗിച്ച് മാരകമായി മര്‍ദിക്കുകയായിരുന്നു. വെള്ളിമണ്‍ ഇടവട്ടം രമണി വിലാസത്തില്‍ ആര്‍.ശരത്‌രാജ്(20), പ്ലാവിളകിഴക്കതില്‍ അഭിലാഷ് (20) എന്നിവരെയാണ് സിപിഎം ക്രിമിനലുകള്‍ മര്‍ദിച്ചത്. പരിക്കേറ്റവര്‍ പെരുമ്പുഴ അറ്റോന്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം പതിവായി നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി പെരിനാട് മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. സിപിഎമ്മിന്റെ ആഹ്ലാദപ്രകടനത്തിനിടയില്‍ വെള്ളിമണ്‍ ജംഗ്ഷനില്‍ വച്ച് ബിജെപി പ്രവര്‍ത്തകന്റെ തല കല്ലിനെറിഞ്ഞ് പൊട്ടിച്ചു. ബിജെപി മൂന്നാം നമ്പര്‍ ബൂത്ത് സെക്രട്ടറി ചെറുമൂട് ഒഴിഞ്ഞവിള വീട്ടില്‍ രാധാകൃഷ്ണന്റെ (42) തലയാണ് സിപി എം പ്രവര്‍ത്തകര്‍ എറിഞ്ഞു പൊട്ടിച്ചത്. രാധാകൃഷ്ണന്‍ വെള്ളിമണ്‍ ജംഗ്ഷനിലെ ആട്ടോറിക്ഷ ഡ്രൈവറാണ്. വ്യാഴാഴ്ച വൈകിട്ട് ഏഴിന് വെള്ളിമണ്‍ ജംഗ്ഷനില്‍ രാധാകൃഷ്ണന്‍ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. ഇതുവഴി ലോറിയില്‍ പ്രകടനമായി വന്ന അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ആര്‍എസ്എസിന്റെ ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് കണ്ട് ഓടി ചെന്നപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ലോറിയില്‍ കയറി അതില്‍ സൂക്ഷിച്ചിരുന്ന പാറകല്ലുകള്‍ വാരി എറിയുകയായിരുന്നു. കല്ലേറില്‍ രാധാകൃഷ്ണന്റെ തല പൊട്ടി. ആട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന ഇദ്ദേഹത്തിനു നേരെ ഉണ്ടായ ആക്രമണത്തില്‍ ബിജെപി പെരിനാട് കമ്മറ്റി പ്രതിഷേധം അറിയിച്ചു.

തലയ്‌ക്ക് പരിക്കേറ്റ രാധാകൃഷ്ണന്‍ പെരുമ്പുഴ അറ്റോന്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുണ്ടറ പോലീസില്‍ പരാതി നല്‍കി. കൊട്ടിയം തഴുത്തലയില്‍ ബിജെപി പ്രവര്‍ത്തകരുടെ കടയ്‌ക്ക് തീ വയ്‌ക്കുകയും മറ്റൊരു കട അടിച്ചു തകര്‍ക്കുകയും ചെയ്തു. കുരിപ്പുഴയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ സിപിഎമ്മുകാര്‍ അഴിഞ്ഞാടുകയായിരുന്നു. ആര്‍എസ്എസ് നേതാവ് രാജീവിന്റെ വീട്ടിലെത്തിയ സംഘം വീട് പൂര്‍ണമായി അടിച്ചു തകര്‍ക്കുകയും വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ കടവൂര്‍, നീരാവില്‍ ഭാഗത്തും നിരവധി വീടുകള്‍ക്ക് നേരെയും സംഘം ആക്രമണം നടത്തി.

പുത്തൂര്‍: തേവലപ്പുറം കൃഷ്ണന്‍ചിറ ഭാഗങ്ങളിലെ ബിജെപിയുടെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും കൊടിമരങ്ങളും തോരണങ്ങളും സാമൂഹികവിരുദ്ധര്‍ കഴിഞ്ഞദിവസം രാത്രിയില്‍ നശിപ്പിച്ചു. പ്രദേശത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം ക്രിമിനലുകള്‍ അക്രമം തുടങ്ങിയിട്ട് കഴിഞ്ഞകുറച്ച് നാളുകളായി. കൊടിതോരണങ്ങള്‍ നശിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കുകയും പ്രദേശത്തെ സമാധാനാന്തരീക്ഷം നശിപ്പിക്കുകയുമാണ് സിപിഎം ലക്ഷ്യമിടുന്നത്. കുറ്റക്കാരെ പിടികൂടാന്‍ പോലീസ് തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

India

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

India

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

Kerala

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

പുതിയ വാര്‍ത്തകള്‍

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍

നടക്കാൻ പോകുന്നതിന്റെ ലക്ഷണങ്ങളോ? ചില ശകുനങ്ങൾ സൂക്ഷിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.