കൊല്ലം: ബിജെപിയെ തോല്‍പ്പിക്കാന്‍ ബിന്ദുകൃഷ്ണ ചാത്തന്നൂരില്‍ എല്‍ഡിഎഫിന് വോട്ട് മറിച്ചതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വോട്ട് മറിച്ചുവെന്ന ആരോപണവുമായി രംഗത്ത് വന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ ടൗണില്‍ ബിന്ദുകൃഷ്ണയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ചാത്തന്നൂരില്‍ സീറ്റ് ആവശ്യവുമായി ബിന്ദുകൃഷ്ണ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ആ സീറ്റ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ ഡിസിസി പ്രസിഡന്റുമായിരുന്ന ശൂരനാട് രാജശേഖരന് സീറ്റ് നല്‍കുകയായിരുന്നു. അതില്‍ ക്ഷുഭിതയായിരുന്നു ബിന്ദുകൃഷ്ണ. തെരഞ്ഞെടുപ്പ് പ്രചാരണം രംഗത്ത് ബിജെപി മുന്നേറിയപ്പോഴാണ് ബിന്ദുകൃഷ്ണ എല്‍ഡിഎഫുമായി ധാരണയിലെത്തുകയും വോട്ട് മറിക്കാന്‍ മണ്ഡലത്തില്‍ സജീവമായി പ്രവര്ത്തിക്കാനിറങ്ങുകയും ചെയ്തത്. പതിനായിരകണക്കിന് വോട്ടുകളാണ് ബിന്ദുകൃഷ്ണ എല്‍ഡിഎഫിന് വേണ്ടി മറിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. വരുംദിവസങ്ങളില്‍ ഇത് ചര്‍ച്ചയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: