കുന്‍ഷാന്‍ (ചൈന): വനിതകള്‍ക്കായുള്ള യൂബര്‍ കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ സെമിയില്‍ കടന്നു. തായ്‌ലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ അവസാന നാലിലേക്ക് കുതിച്ചത്. ഒന്നിനെതിരെ മൂന്ന് മത്സരങ്ങളിലായിരുന്നു ഇന്ത്യന്‍ വിജയം. സിംഗിള്‍സില്‍ പി.വി. സിന്ധുവും ഋതുവിക ശിവാനി ഗദ്ദെയും ഡബിള്‍സില്‍ ജ്വാലഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും വിജയിച്ചപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍താരം സൈന നെഹ്‌വാള്‍ പരാജയപ്പെട്ടു.
ആദ്യ സിംഗിള്‍സില്‍ സൈന 21-12, 21-19 എന്ന ക്രമത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് രചനോക് ഇന്റാനനോടു പരാജയപ്പെട്ടു. എന്നാല്‍ രണ്ടാം സിംഗിള്‍സില്‍ പി.വി. സിന്ധു 21-18, 21-7 എന്ന സ്‌കോറിന് ബുസാനന്‍ ഓങ്ബുംറുങ്ഫാനെ പരാജയപ്പെടുത്തി. ഡബിള്‍സില്‍ ജ്വാല-അശ്വിനി സഖ്യം വിജയിക്കുകയും ചെയ്തതോടെ ഇന്ത്യ 2-1ന് മുന്നിലെത്തി. അവസാന സിംഗിള്‍സില്‍ ഋതുവികയും വിജയം കണ്ടതോടെ ഇന്ത്യ സെമിയിലേക്ക് എത്തുകയും ചെയ്തു.
















