ചെറുപുഴ: അമിതവേഗതയില്‍ വന്ന കാര്‍ ജീപ്പിലിടിച്ച് ഒരാള്‍ക്ക് പരിക്ക്. പെരുംകുടല്‍ ഭാഗത്തുനിന്നും അശ്രദ്ധമായി വന്ന സ്വകാര്യ കാര്‍ ചെറുപുഴ തിരുമേനി റോഡില്‍ പോകുകയായിരുന്ന ജീപ്പിലിടിച്ച് ജീപ്പ് മറിഞ്ഞാണ് അപകടംമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ജീപ്പ് െ്രെഡവര്‍ പാക്കഞ്ഞിക്കാട് സ്വദേശി തങ്കച്ചന്‍ അഴകത്തിനാണ് പരിക്കേറ്റത്. ഇയാളെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി ടെ ഓഫീസിനു മുന്നില്‍ വച്ചാണ് അപകടം നടന്നത്. അപകടം നടക്കുമ്പോള്‍ നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിനു സമീപമുണ്ടായിരുന്നു. തലനാരിഴക്കാന് വന്‍ ദുരന്തം ഒഴിവായത്.
















