Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം നാളെ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2016, 07:53 pm IST
in Kannur

കൊട്ടിയൂര്‍: ദക്ഷിണകാശി എന്നറിയപ്പെടുന്ന ഉത്തരമലബാറിലെ പ്രസിദ്ധമായ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ 27 ദിവസം നീണ്ടു നില്‍ക്കുന്ന വൈശാഖ മഹോത്സവത്തിന് നെയ്യാട്ടത്തോടെ നാളെ തുടക്കമാകും. ഇതോടെ കൊട്ടിയൂരിലെ ദക്ഷയാഗഭൂമിയായ പുണ്യനഗരിയിലേക്ക് കേരളത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് ശൈവഭക്തര്‍ ദര്‍ശനപുണ്യം തേടിയെത്തും.

ഇടവമാസത്തിലെ ചോതി നാള്‍ മുതല്‍ മിഥുനചിത്ര വരെയുള്ള 27 നാളുകളിലാണ് ഇവിടെ ഉത്സവം. വയനാടന്‍ ചുരങ്ങളില്‍ നിന്നും ഉത്ഭവിച്ച് ഔഷധസമ്മിശ്രമായ ജലധാരകളുമേന്തി കളകളനാദം മുഴക്കി എത്തുന്ന പുണ്യനദിയായ ബാവലിയുടെ വടക്കേത്തീരത്ത് തിരുവഞ്ചിറ എന്നറിയപ്പെടുന്ന കൊച്ചു ജലാശയത്തിന്റെ നടുവിലാണ് ഇവിടത്തെ ആരാധനാ ബിന്ദുവായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതി ചെയ്യുന്നത്. സ്വര്‍ണ്ണംപൂശിയ ശ്രീകോവിലോ ലക്ഷങ്ങള്‍ ചെലവഴിച്ച കെട്ടിടങ്ങളോ ഇല്ലാത്തതും പകരം താത്കാലികമായി കെട്ടിയുണ്ടാക്കിയ ശ്രീകോവിലുകളും മറ്റുമുള്ള ഏക ക്ഷേത്രമാണ് കൊട്ടിയൂര്‍. ഉത്സവത്തിന്റെ ഭാഗമായി നാളെ നെയ്യാട്ടനാളില്‍ യാഗ പര്‍ണ്ണശാലകള്‍ ഏറ്റുവാങ്ങല്‍, ഉരുളിവരവ്, ഓടയും തിരിയും വരവ്, വാള്‍ വരവ്, ചോതിവിളക്ക് തെളിയിക്കല്‍, നാളം തുറക്കല്‍, പാത്തി വെക്കല്‍, നെയ്യാട്ടം എന്നീ ചടങ്ങുകളാണ് നടക്കുക. നെയ്യാട്ടത്തിനാവശ്യമായ നെയ്യുമായി പ്രത്യേക വ്രതാനുഷ്ഠാനത്തോടെ നൂറുകണക്കിന് ഭക്തര്‍ നാളെ രാവിലെ മുതല്‍ കൊട്ടിയൂരിലെത്തിച്ചേരും. നാളെ ഉച്ചയോടെ അക്കരെ ക്ഷേത്രസന്നിധിയില്‍ നിര്‍മ്മിച്ച പര്‍ണ്ണശാലകള്‍ ആശാരി സ്ഥാനികനില്‍ നിന്നും ബാംബുരാളന്‍ എന്ന സ്ഥാനികര്‍ ഏറ്റുവാങ്ങും. പിന്നീട് കണക്കപ്പിള്ളയും ഒടുവില്‍ സമുദായിയും ഇവ ഏറ്റുവാങ്ങും. ക്ഷേത്രത്തിലേക്ക് ആവശ്യമായ അഗ്നി ജാതിയൂര്‍ മഠത്തില്‍ നിന്നും തേടന്‍ വാര്യര്‍ എന്ന സ്ഥാനികനാണ് എത്തിക്കുന്നത്. ഇതുപയോഗിച്ചാണ് ചോതി വിളക്കുകള്‍ തെളിയിക്കുക. സന്ധ്യയോടെ മുതിരേരി ക്ഷേത്രത്തില്‍ നിന്നും വാള്‍ എഴുന്നള്ളിച്ച് കൊണ്ടുവരും. മുതിരേരി ക്ഷേത്രത്തിലെ പൂജാബിംബമായ വാളാണ് സ്ഥാനികന്‍ എഴുന്നള്ളിച്ച് എത്തിക്കുന്നത്. ഇത് ഇക്കരെ എത്തിയാലേ നെയ്യമൃത് സംഘം അക്കരെ പ്രവേശിക്കുകയുള്ളൂ. വാള്‍ ഇക്കരെ എത്തിയാല്‍ പടിഞ്ഞാറ്റ നമ്പൂതിരി, തേടന്‍ വാര്യര്‍, നമ്പീശന്‍ എന്നീ സ്ഥാനികര്‍ അക്കരെ കടന്ന് പ്രത്യേക കര്‍മ്മങ്ങള്‍ക്ക് ശേഷം ചോതി വിളക്ക് തെളിയിക്കും. തുടര്‍ന്ന് സ്വയംഭൂസ്ഥാനം നെയ്യാട്ടത്തിനായി തയ്യാറാക്കുന്ന ചടങ്ങാണ് നാളം തുറക്കല്‍. പിന്നീട് ജന്മാശാരി നിര്‍മ്മിച്ച മുള കൊണ്ട് പാത്തി സ്ഥാപിക്കും. ഇതിനു ശേഷമാണ് നെയ്യാട്ടം തുടങ്ങുക. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടക്കുന്ന നെയ്യാട്ടച്ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുക്കും.

21 ന് നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്തിന് ശേഷമേ അക്കരെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളൂ. 27 ന് തിരുവോണം ആരാധന, 28 ന് എളനീര്‍ വെപ്പ്, 29 ന് അഷ്ടമി ആരാധന, ഇളനീരാട്ടം, ജൂണ്‍ 1 ന് രേവതി ആരാധന, 5 ന് രോഹിണി ആരാധന, 6 ന് തിരുവാതിര ചതുശ്ശതം, 7 ന് പുണര്‍തം ചതുശ്ശതം, 9 ന് ആയില്യം ചതുശ്ശതം, 11 ന് മകം കലംവരവ്, 14 ന് അത്തം ചതുശ്ശതം, വാളാട്ടം എന്നിവ നടക്കും. 15 ന് നടക്കുന്ന തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും.

ഉത്സവത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. ഉത്സവത്തിനായി ഇക്കുറി കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിക്കാന്‍ നടപടിയായിട്ടുണ്ട്. തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, മാനന്തവാടി ജില്ലകളില്‍ നിന്നും 30 ഓളം ബസ്സുകള്‍ കൊട്ടിയൂരിലേക്ക് ഓടിക്കും. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. ക്ഷേത്രനഗരിയില്‍ നൂറുകണക്കിന് പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടാകും. കൊട്ടിയൂര്‍ പിഎച്ച്‌സിയില്‍ ഭക്തര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തും. 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. ചുക്കുകാപ്പി വിതരണം, അന്നദാനം എന്നിവയും ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍
Football

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

Football

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

Football

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

Football

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

Football

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

പുതിയ വാര്‍ത്തകള്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.