ന്യൂദല്‍ഹി: റെയില്‍വേയില്‍ വലിയ, ജനാഭിമുഖ്യമുള്ള പരിഷ്‌ക്കാരങ്ങള്‍ വരുന്നു.
ഇവ ജൂലൈ ഒന്നിന് നിലവില്‍ വരുമെന്നാണ് സൂചന.
പ്രധാന പരിഷ്‌ക്കാരങ്ങള്‍
1. തത്ക്കാല്‍ റിസര്‍വേഷന്‍ റദ്ദാക്കിയാല്‍ പകുതിപ്പണം മടക്കി നല്‍കും. നിലവില്‍ പണം മടക്കി നല്‍കുന്നില്ല.
2. തത്ക്കാല്‍ സമയത്തില്‍ മാറ്റം. തത്ക്കാല്‍ എസി പത്തു മുതല്‍ 11 വരെ. സഌപ്പര്‍രാവിലെ11 മുതല്‍ 12 വരെ.
3. രാജധാനിയിലും ശതാബ്ദിയിലും മൊബൈല്‍ ടിക്കറ്റുകള്‍ക്കു മാത്രം സാധുത.
4. പ്രാദേശിക ഭാഷകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
5. രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍
6. വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് സുവിധട്രെയിനുകളില്‍ ടിക്കറ്റ്.
7. സുവിധയില്‍ ഉറപ്പാക്കിയ ടിക്കറ്റുകള്‍ മാത്രം.
8. സുവിധയിലെ ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ പകുതിപ്പണം മടക്കി ലഭിക്കും
9. ഇറങ്ങേണ്ട സ്ഥലം എത്തും മുന്‍പ് നമ്മെ അറിയിക്കുന്ന സംവിധാനം
















