ഇരിട്ടി: കര്‍ണ്ണാടകത്തില്‍ നിന്നും നികുതി വെട്ടിച്ച് കൂട്ടുപുഴ കച്ചേരിക്കടവ് ചെക്ക്‌പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച കോഴികളും കോഴികളെ കടത്താന്‍ ഉപയോഗിച്ച രണ്ടു പിക്കപ്പ് വാനുകളും ഇരിട്ടി പോലീസ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ 4മണിയോടെ ചെക്ക് പോസ്റ്റ് അധികൃതര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട വാഹനം ചെക്ക്‌പോസ്റ്റിലെ ബാരിക്കേഡുകള്‍ ഇടിച്ചു തകര്‍ത്ത് നിര്‍ത്താതെ പോവുകയായിരുന്നു. ചെക്ക്‌പോസ്റ്റ് അധികൃതര്‍ ഇരിട്ടി പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോലീസ് പിന്തുടരുന്നതിനിടെ ഇതില്‍ ഒരു വാഹനം അപകടത്തില്‍ പെട്ടു. പിടികൂടിയ വാഹനങ്ങളും ഒന്‍പതിനായിരത്തോളം കോഴികളും പോലീസ് പിന്നീട് വില്‍പ്പന നികുതി അധികൃതര്‍ക്ക് കൈമാറി. ഇവരില്‍ നിന്നും രണ്ടുലക്ഷത്തോളം രൂപ പിഴയടപ്പിച്ച ശേഷം കോഴിയും വാഹനങ്ങളും ഉടമസ്ഥര്‍ക്ക് വിട്ടു നല്‍കി.
















