പാനൂര്‍: കണ്ണൂരിലെ കള്ളവോട്ട് അവസാനിപ്പിക്കാന്‍ ആവില്ല മക്കളെ…സിപിഎം നേതൃത്വം തങ്ങളുടെ അധീശത്വമുളള എല്ലാ ബൂത്തിലും ഇക്കുറിയും കളളവോട്ടു നടത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ന് ഫലംപ്രഖ്യാപിക്കാനിരിക്കെ കളളവോട്ടു വിഷയം ഏറെ ചര്‍ച്ചയാവുകയാണ്. പിണറായി വിജയനു വേണ്ടി ധര്‍മ്മടം മണ്ഢലത്തില്‍ സ്ത്രീകളടക്കം കളളവോട്ടുകള്‍ ബൂത്തുമാറി ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.ഇതില്‍ പഞ്ചായത്ത് പ്രസിഡണ്ടും ഉണ്ടത്രേ. ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫിനു ഏറെ ജയസാധ്യതയുളള ധര്‍മ്മടത്തും സിപിഎം അധര്‍മ്മം നടത്തി.കൂത്തുപറമ്പിലെ 48ാം ബൂത്തില്‍ അനുവദിക്കപ്പെട്ട സമയത്തിനു ശേഷം ക്യൂ നിന്നു 300ലേറെ പേര്‍ വോട്ടു രേഖപ്പെടുത്തിയതിനെതിരെ യുഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്. ഈ മണ്ഡലത്തില്‍ 154 ബൂത്തില്‍ 136ബൂത്തിലും തല്‍സമയവെബ്കാസ്റ്റിംഗ് ഒരുക്കിയിരുന്നു. എന്നിട്ടും സ്വഭാവിക കളളവോട്ടുകള്‍ നടന്നിട്ടുണ്ടെന്ന് ബൂത്ത്ഏജന്റുമാര്‍ പറയുന്നു.പല ബൂത്തുകളിലും പുറമെ നിന്നുമുളള ഏജന്റുമാരാണ് ഇരുന്നത് എന്നതിനാല്‍ ആക്ഷേപമില്ലാതെ കളളവോട്ടുകള്‍ സിപിഎം നടത്തിയിട്ടുണ്ട്. സ്ത്രീകളെയാണ് ഇതിനായി കൂടുതല്‍ ഉപയോഗിച്ചത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുകയാണെങ്കില്‍ കളളവോട്ടു വിഷയം കോടതിയിലെത്തുമെന്ന് ഉറപ്പാണ്. ഇവിടെ നിന്നും കളളവോട്ടു ചെയ്യാനെത്തിയവരെ പിടികുടാതെ വിട്ടയച്ച സംഭവങ്ങളും നിരവധി ആയിരുന്നു. തലശേരി മണ്ഡലത്തില്‍ കതിരൂര്‍ പൊന്ന്യത്ത് വെച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുളളക്കുട്ടി തന്നെ സിപിഎം കളളവോട്ടറെ പോലീസിനു ഏല്‍പ്പിച്ചു നല്‍കി. പന്ന്യന്നൂരില്‍ കേന്ദ്രസേന ഒരു സിപിഎമ്മുകാരനായ കളളവോട്ടുകാരനെ പിടികൂടിയ സംഭവവുമുണ്ടായി.മൂഴിക്കര,കുട്ടിമാക്കൂല്‍, ചമ്പാട്, അരയാക്കൂല്‍, കതിരൂര്‍, കുണ്ടുചിറ ഭാഗങ്ങളില്‍ വ്യാപക കളളവോട്ടുകള്‍ സിപിഎം ആക്ഷേപമില്ലാതെ നടത്തിയതായാണ് വിവരം.ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ എല്ലാം വ്യക്തമാവും. അഴീക്കോട്, കല്ല്യാശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളിലും വ്യാപകമായി കളളവോട്ടു നടന്നിട്ടുണ്ടെന്ന ആക്ഷേപമുയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ വിജയപ്രഖ്യാപനത്തിനു ശേഷമാണ് ഇനി പ്രശ്‌നങ്ങള്‍ക്കു തുടക്കമാവുക. കേന്ദ്രസംസ്ഥാന പോലീസ് കുറ്റമറ്റ സുരക്ഷയൊരുക്കി തിരഞ്ഞെടുപ്പ് നടത്തിയിട്ടും കളളവോട്ട് പ്രതിഭാസത്തെ നിയന്ത്രിക്കാന്‍ കഴിയാത്തത് നാണക്കേടായി. വരും ദിവസങ്ങളില്‍ കണ്ണൂരിലെ കളളവോട്ടു വീണ്ടും വാര്‍ത്താപ്രാധാന്യം നേടാന്‍ പോവുകയാണ്.പതിറ്റാണ്ടുകളായി പാര്‍ട്ടി നടത്തുന്ന ഈ ജനാധിപത്യം ഇന്നും തുടരുകയാണ്. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ?
















