പാരിസ്: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം കരോലിന്‍ വോസ്‌നിയാക്കി ലോക എട്ടാം നമ്പര്‍താരം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ദ ബെന്‍കിച്ച് എന്നിവര്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി.
കണങ്കാലിനേറ്റ പരിക്കാണ് വോസ്‌നിയാക്കിക്ക് വിനയായത്. കഴിഞ്ഞ മാര്‍ച്ചില്‍ മിയാമി ഓപ്പണ്‍ രണ്ടാം റൗണ്ടിലാണ് ലോക 34ാം റാങ്കുകാരിയായ വോസ്‌നിയാക്കി അവസാനം കളിച്ചത്. പുറംവേദനയെത്തുടര്‍ന്നാണ് 19കാരിയായ ബെന്‍കിച്ച് പിന്മാറിയത്.
ബെന്‍കിച്ച് പുറത്തായതോടെ അമേരിക്കയുടെ ലോറന്‍ ഡേവിസിന് ഫ്രഞ്ച് ഓപ്പണിലേക്ക് പ്രവേശനം ലഭിച്ചു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ബെന്‍കിച്ചിനെ പുറംവേദന അലട്ടിയിരുന്നു. ഞായറാഴ്ചയാണ് ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങുന്നത്.
















