കണ്ണൂര്‍: ജില്ലയിലെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ രാവിലെ തന്നെ പോളിങ് സ്‌റ്റേഷനുകളിലെത്തി വോട്ട് രേഖപ്പെടുത്തും. ബിജെപി മുന്‍ ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് തലശേരി തിരുവങ്ങാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ വോട്ട് രേഖപ്പെടുത്തും. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും കുന്ദമംഗലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സി.കെ.പത്മനാഭന്‍ അഴീക്കോട് മണ്ഡലത്തിലെ അക്ലിയത്ത് സ്‌ക്കൂളിലും വോട്ട് രേഖപ്പെടുത്തും. ബിഡിജഎസ് നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ അരയാക്കണ്ടി സന്തോഷ് ചേറ്റംകുന്ന് യുപി സ്‌ക്കൂൡലും ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് കൂത്തുപറമ്പ് മണ്ഡലത്തിലെ കുന്നോത്തുപറമ്പ് പഞ്ചായത്തിലെ തൂവക്കുന്ന് എല്‍പി സ്‌ക്കൂളിലെ 64-ാം നമ്പര്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തും.
തലശേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി വി.കെ.സജീവന്‍ കുറ്റിയാടി മണ്ഡലത്തിലെ വള്ള്യാട് ഈസ്റ്റ് എല്‍പി സ്‌ക്കൂളിലുമാണ് വോട്ട് ചെയ്യുക. ധര്‍മ്മടം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി മോഹനന്‍ മാനന്തേരി മാനന്തേരി എല്‍പി സ്‌ക്കൂളില്‍ കാലത്ത് 7.30 ന് കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തും. പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി കൊടുവള്ളി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ വോട്ട് രേഖപ്പെടുത്തും.
ധര്‍മ്മടം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ആര്‍സി അമല യുപി സ്‌ക്കൂളില്‍ വോട്ട് രേഖപ്പെടുത്തും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോടിയേരി ജൂനിയര്‍ ബേസിക്ക് യുപി സ്‌ക്കൂളിലും കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തും. മന്ത്രിയും കൂത്തുപറമ്പ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.പി.മോഹനന്‍ പുത്തൂര്‍ എല്‍പി സ്‌ക്കൂളിലും വോട്ട്‌ചെയ്യും.
















