പാനൂര്‍: കുറിച്ചിക്കരയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. തലശേരി ചെറുവാഞ്ചേരി റൂട്ടിലോടുന്ന കെ.എല്‍ 58 എ5600 നമ്പര്‍ ശ്രീ മൂകാംബിക ബസിന്റെ ചില്ലുകള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്. ശനിയാഴ്ച ട്രിപ്പ് കഴിഞ്ഞ് റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് അക്രമവിവരം അറിയുന്നത്. ഉടമ കെ.പ്രദീപന്‍ പാനൂര്‍ പൊലീസില്‍ പരാതി നല്‍കി.
















