അഴീക്കോട്: അഴീക്കോട് മണ്ഡലത്തില്‍ പരാജയം മുന്നില്‍ക്കണ്ട് വ്യാജപ്രചാരണം നടത്തിയും ഭീകതരസൃഷ്ടിച്ചും വ്യാപകമായ ഇരട്ടവോട്ടിലൂടെയും കള്ളവോട്ടിലൂടെയും സിപിഎം നേതൃത്വം നടത്തുന്ന വ്യാപക പ്രചാരണവും ഭീഷണിയും അവസാനിപ്പിക്കണമെന്ന് ബിജെപി അഴീക്കോട് നിയോജക മണ്ഡലം പ്രസിഡണ്ട് പി.വിനീഷ് ബാബു ആവശ്യപ്പെട്ടു. മറ്റുള്ള മണ്ഡലങ്ങളില്‍ നിന്നും അഴീക്കോട് മണ്ഡലത്തിലേക്ക് വോട്ടര്‍മാരെ ഉദ്യോഗസ്ഥരായ കമ്മ്യൂണിസ്റ്റ് സഹയാത്രികരുടെ സഹായത്തോടെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുകയും അത് പൊതുജനമധ്യത്തില്‍ തെളിഞ്ഞുകണ്ടപ്പോള് ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തം ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ പി.വിനീഷ് ബാബു, മഹേഷ്, എം.സച്ചിന്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: