പാനൂര്‍: തെരഞ്ഞെടുപ്പിനെ നേരിടാന്‍ സര്‍വ്വസന്നാഹവുമായി പോലീസ്. 188 കേന്ദ്രസേനാംഗങ്ങള്‍ ഉള്‍പ്പെടെ 439പേര്‍ പ്രത്യേക സുരക്ഷക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. ബിഎസ്എഫിന്റെ രണ്ടു കമ്പനി, 198സായുധസേന, എക്‌സൈസ് വകുപ്പിലെയും, സ്‌പെഷ്യല്‍പോലീസ് എന്നിവ ചേര്‍ന്ന സംഘത്തെയാണ് ക്രമസമാധാനത്തിനായി നിയോഗിച്ചത്. ഡിവൈഎസ്പി കെ.രാധാകൃഷ്ണനാണ് പാനൂര്‍സര്‍ക്കിള്‍ പരിധിയില്‍ ചുമതല. പാനൂര്‍, ചൊക്ലി, കൊളവല്ലൂര്‍ പോലീല് സ്റ്റേഷനുകളുടെ ചുമതല ഓരോ സിഐമാര്‍ക്കു നല്‍കി. ഇതിനു പുറമെ പാനൂര്‍ പോലീസ് കണ്‍ട്രോള്‍ റൂമിലെ പോലീസ്സേന സര്‍ക്കിള്‍ പരിധിയില്‍ മുഴുവന്‍ സമയവും റോന്തുചുറ്റും. 154 ബൂത്തുകളില്‍ 136 ബൂത്തിലും വെബ്കാസ്റ്റിംഗ് സംവിധാനമൊരുക്കിയിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ തിരഞ്ഞെടുപ്പു നിരീക്ഷകന്‍മാര്‍ ഉണ്ടാകും. 51ബൂത്തുകളില്‍ കേന്ദ്രസേന നിലയുറപ്പിക്കും. കൂത്തുപറമ്പ് മണ്ഡലം പൂര്‍ണ്ണമായും കേന്ദ്ര-സംസ്ഥാന പോലീസ് വലയത്തിലാണ്.
















