Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ തെരഞ്ഞെടുപ്പ് കനത്ത സുരക്ഷയില്‍ : 23 കമ്പനി കേന്ദ്രസേന: 1054 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ് സംവിധാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2016, 07:23 pm IST
in Kannur

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത് കണ്ണൂരില്‍. ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ണൂരിലാണെന്നതാണ് ഇത്രയും വലിയ സുരക്ഷാവലയം ഒരുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. 23 കമ്പനി കേന്ദ്രസേനയെയയാണ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. കൂടാതെ കള്ളവോട്ട് തടായാനായി പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷര്‍ ബൂത്തുകളിലുണ്ടാകും. ബൂത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ വെബ് ക്യാമറ വഴി കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നിരീക്ഷിക്കും. ഇത്രയും വലിയ പട്ടാളക്കാവല്‍ കണ്ണൂരിലെ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തു—കമ്പനിയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാലു കമ്പനിയുമാണ് എത്തിയിരുന്നത്.——

സംസ്ഥാനത്ത് 120 കമ്പനി കേന്ദ്രസേനയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. കേന്ദ്രസേന കൂടാതെ കൂടുതല്‍ പോലീസ് സുരക്ഷയും കണ്ണൂരില്‍ തന്നെയാണ്. 52000 പോലീസുകാരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.

2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് കേസില്‍ കോടതി ഉത്തരവനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ ജില്ലയെന്ന നിലയില്‍ കൂടിയാണ് കണ്ണൂരില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. പോളിങ് ഏജന്റുമാര്‍, ഉദ്യോഗസ്ഥന്‍, ബിഎല്‍ഒമാര്‍ എന്നിവരുടെ സുരക്ഷയുള്‍പ്പെടെയുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡിന് പകരം ഉപയോഗിക്കാവുന്ന ഫോട്ടോയുള്ള സ്ലിപ് വിതരണം ബിഎല്‍ഒമാര്‍ പൂര്‍ത്തീകരിച്ച ശേഷം ബാക്കിയുള്ളവ താലൂക്ക് ഓഫിസുകളില്‍ തിരിച്ചേല്‍പിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇത് രാജ്യത്തെ തന്നെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യത്തേതാണ്. ബിഎല്‍ഒമാരുടെ കൈയില്‍ ബാക്കിയുണ്ടായിരുന്ന സഌപ് ഉപയോഗിച്ച് കള്ളവോട്ട് നടന്നതായി കഴിഞ്ഞ തവണ വെളിപ്പെട്ടതോടെയാണിത്.——

മുഴുവന്‍ ബൂത്തുകളുടെയും 200 മീറ്റര്‍ ചുറ്റളവ് 144 വകുപ്പനുസരിച്ചുള്ള നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. 1054 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ് സംവിധാനമുണ്ട്. 192 ബൂത്തുകള്‍ മുഴുവന്‍സമയ വിഡിയോ കവറേജും ഏര്‍പ്പെടുത്തിയിട്ടുണ്ട്.—കള്ളവോട്ടിന്റെ രീതിയില്‍ എല്ലാ തെരഞ്ഞെടുപ്പിലും വ്യാപകമാക്കുന്ന ഓപണ്‍ വോട്ടിന് ഇത്തവണ കണ്ണൂരിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത പ്രായമേറിയ സ്ത്രീ—വോട്ടര്‍മാരെ പോലും സിപിഎം ശക്തികേന്ദ്രങ്ങളില്‍ കൂടുതലായും ഓപണ്‍—വോട്ടിങിന് വിധേയമാക്കുന്നതാണ് കണ്ണൂരിലെ പതിവ്. ക്യൂവില്‍ നില്‍ക്കേണ്ടെന്നും പെട്ടെന്ന് വീട്ടിലേക്ക് മടങ്ങാമെന്ന് പ്രലോഭിപ്പിച്ചുമാണ് പലയിടങ്ങളിലും ഓപണ്‍—വോട്ടിന് പലരെയും സിപിഎം സംഘം പ്രേരിപ്പിക്കാറ്. ഓപണ്‍—വോട്ട് ചെയ്യുന്നവര്‍ തിരഞ്ഞെടുപ്പിന് മൂന്നു—ദിവസം മുമ്പ് അപേക്ഷ—സമര്‍പ്പിക്കണമെന്നും സഹായിയെ നേരത്തേ തീരുമാനിക്കണമെന്നും അധികൃതര്‍ ഇക്കുറി നിര്‍ദേശിച്ചിരുന്നു. കാഴ്ചയില്ലാത്ത വോട്ടര്‍മാരായി ജില്ലയില്‍ 6,034 പേരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ഇതിനകം അനുവദിച്ച സാക്ഷ്യപത്രം എടുത്തു വോട്ടറെയും കൂട്ടി വോട്ടു—ചെയ്യാനാണ് നിര്‍ദ്ദേശം. ബ്രെയിലി ലിപിയില്‍ തയാറാക്കിയ വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് അന്ധരായവര്‍ക്ക് സ്വന്തമായും വോട്ടു—ചെയ്യാം. അവശതയനു—ഭവിക്കുന്ന വോട്ടര്‍മാരെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്കു നേരിട്ടു—ബോധ്യപ്പെട്ടാല്‍ ഓപ്പണ്‍—വോട്ട് ചെയ്യാന്‍ അവസരം നല്‍കും. ഒപ്പണ്‍—വോട്ട് ചെയ്യുന്നവരുടെയും വോട്ടറുടെയും ഫോ—ട്ടോ നിരീക്ഷകര്‍ പിറ്റേന്നു പരിശോധിക്കും.

തെരഞ്ഞെടുപ്പിനോടനബന്ധിച്ച് ജില്ലയിലെങ്ങും വ്യാപകമായ രീതിയില്‍ ബൂത്തുപിടുത്തവും കളളവോട്ടും അക്രമവും നടത്താന്‍ സിപിഎം തയ്യാറെടുപ്പുകള്‍ നടത്തിയതായി സൂചനയുണ്ട്. അതു കൊണ്ടുതന്നെ പോലീസ് കനത്ത ജാഗ്രതയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു
Kerala

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

Kerala

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

India

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.