പിലാത്തറ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. മാതമംഗലത്തെ ചെറുകുടല്‍ ഇല്ലത്ത് സുവര്‍ണ്ണിനി അന്തര്‍ജ്ജനം(75)ആണ് മംഗലാപുരം ആശുപത്രിയില്‍ മരിച്ചത്. ഭര്‍ത്താവ്: പരേതനായ മാധവന്‍ നമ്പൂതിരി. കഴിഞ്ഞദിവസം മാതമംഗലം റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിടിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് തറവാട്ടുപറമ്പില്‍.
















