കണ്ണൂര്‍: കാലവര്‍ഷത്തെ സ്വാഗതം ചെയ്ത് നര്‍മ്മവേദി ചിരിയരങ്ങില്‍ 22 ന് കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തില്‍ ജില്ലാതല മഴപ്പാട്ട് മത്സരം നടത്തും. മഴയെക്കുറിച്ചുള്ള കവിതയോ സിനിമാഗാനമോ നാടന്‍പാട്ടോ സ്വന്തം രചനയോ അവതരിപ്പിക്കാം. മികച്ച അവതരങ്ങള്‍ക്ക് പുരസ്‌കാരം ലഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9447236631 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.
















